Select Your Language

Notifications

webdunia
webdunia
webdunia
webdunia

5ജി കേസ് മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ: ജൂഹി ചൗളയ്‌ക്ക് 20 ലക്ഷം രൂപ പിഴ

5ജി കേസ് മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ: ജൂഹി ചൗളയ്‌ക്ക് 20 ലക്ഷം രൂപ പിഴ
, വെള്ളി, 4 ജൂണ്‍ 2021 (17:58 IST)
അഞ്ചാം തലമുറ ടെലികോം സാങ്കേതിക വിദ്യ രാജ്യത്ത് നടപ്പിലാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കേസിൽ 20 ലക്ഷം രൂപ പിഴ നടിയിൽ നിന്നും ഈടാക്കാനും കോടതി നിർദേശിച്ചു. മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടിയായിരുന്നു ഹർജിയെന്നാണ് കോടതിയുടെ വിമർശനം.
 
5ജി നടപ്പിലാക്കുന്നതോടെ പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഗണിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മതിയായ പഠനങ്ങൾ നടത്താതെയാണ് 5ജി രാജ്യത്ത് നടപ്പിലാക്കുന്നതെന്നും നടി ഹർജിയിൽ ബോധിപ്പിച്ചിരുന്നു.എന്നാൽ നടിയുടെ വാദത്തിൽ കഴമ്പില്ലെന്ന് പ്രസ്‌താവിച്ച കോടതി നടിയുടേത് മാധ്യമശ്രദ്ധ ലഭിക്കാനുള്ള ശ്രമമായിരുന്നുവെന്ന് വിമർശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സിനിമയില്‍ ഉണ്ടായിരുന്നു ആരാലും അറിയപ്പെടാതെ, ഷൈന്‍ ടോം ചാക്കോ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത് ഈ ചിത്രത്തിലൂടെ !