സിനിമകൾ തിയേറ്ററിൽ തുടങ്ങുന്നതിന് മുൻപ് കാണിക്കുന്നപുകയില വിരുദ്ധ പരസ്യങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കാനൊരുങ്ങു കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഐടി മന്ത്രാലയത്തിൻ്റെ അഭിപ്രായം തേടി. ആമസോൻ,നെറ്റ്ഫ്ളിക്സ്,ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമുകളോടും ബന്ധപ്പെട്ടിട്ടുണ്ട്.
നിലവിൽ തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ലഹരിഉപയോഗത്തിനെതിരായ ടൈറ്റിലുകളും 30 സെക്കൻ്റിൽ കുറയാത്ത പരസ്യങ്ങളും നൽകാറുണ്ട്. ഇവ ഒടിടിയിലും നിർബന്ധമാക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദേശം. സീരീസുകളടക്കമുള്ളവയ്ക്ക് ഇത് ബാധകമാണോ എന്ന് വ്യക്തമല്ല.