ക്വീന്‍ ഫെയിം അശ്വിന്‍ കഥ എഴുതി അഭിനയിച്ച ചിത്രമാണ് 'അനുരാഗം'.ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗൗതം മേനോന്‍ ജോണി ആന്റണി, ഷീല ,ദേവയാനി , ലെന, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി , സുധീഷ് ,മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലെ വീഡിയോ സോങ് പുറത്തിറങ്ങി.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	എതുവോ ഒണ്ട്രു എന്ന ഗാനമാണ് പുറത്തുവന്നത്.
	 
	ഗാനം - എതുവോ ഒണ്ട്രു
	 സംഗീതം - ജോയല്‍ ജോണ്‍സ്
 
									
										
								
																	
	 വരികള്‍ - മോഹന്‍ രാജന്‍
	 ഗായകര്‍ - ഹനന്‍ ഷാ, ജോയല്‍ ജോണ്‍സ്
	 ഗിറ്റാര്‍സ് - ഗോഡ്‌ഫ്രെ ഇമ്മാനുവല്‍
 
									
											
							                     
							
							
			        							
								
																	
	 
	1.8 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഗാനം.
 
									
										
										
								
																	
	പ്രണയിക്കാന്‍ പ്രായമുണ്ടോ ? എപ്പോഴെങ്കിലും ഈ ഒരു ചോദ്യം മനസ്സില്‍ തോന്നിയിട്ടുണ്ടെങ്കില്‍ അതിനൊരു ഉത്തരമാണ് അനുരാഗം എന്ന പുതിയ സിനിമ. മൂന്ന് പ്രണയങ്ങളുടെ കഥ പറയുന്ന അല്പം കോമഡി ഒക്കെ ചേര്‍ത്താണ് പറയുന്നത്.