Publish Date: Wed, 22 Dec 2021 (17:09 IST)
Updated Date: Wed, 22 Dec 2021 (17:11 IST)
വിജയിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ബീസ്റ്റ്' ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയ് പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോഴിതാ, തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് വിജയ് പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. നടന്‍ ഡബ്ബിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഒരു കാരണമുണ്ട്.
ക്രിസ്മസിനും ന്യൂ ഇയറിനുമായി നടന്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ലണ്ടനിലേക്ക് പോകും എന്നാണ് വിവരം.കൂടാതെ, നടന് ചിത്രത്തില്‍ ദൈര്‍ഘ്യമേറിയ സംഭാഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു.
പുതുവര്‍ഷത്തോടനുബന്ധിച്ച് 'ബീസ്റ്റ്' അണിയറ പ്രവര്‍ത്തകരില്‍ നിന്നും
അപ്ഡേറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം 2022 പകുതിയോടെ റിലീസ് ചെയ്യും.