Webdunia - Bharat's app for daily news and videos

Install App

'അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടി ' ;ധര്‍മ്മജന്റെ വിവാഹശേഷം രമേഷ് പിഷാരടി

കെ ആര്‍ അനൂപ്
ബുധന്‍, 26 ജൂണ്‍ 2024 (11:40 IST)
ധര്‍മജന്‍ ബോള്‍ഗാട്ടിയും രമേഷ് പിഷാരടിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവര്‍ക്കും ഇടയിലുള്ള ആത്മബന്ധം വാക്കുകള്‍ക്കപ്പുറമാണ്. ധര്‍മജന്‍ ബോള്‍ഗാട്ടിയും ഭാര്യ അനൂജയും വീണ്ടും വിവാഹിതരായത് കഴിഞ്ഞദിവസമായിരുന്നു. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ അനൂജയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ധര്‍മ്മജന്റെ വീണ്ടും ഉണ്ടായ വിവാഹശേഷം സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 
 
അന്നും ഇന്നും അത് അവന്റെ ജീവിതമാണ്. അവന്റെ തീരുമാനവും സന്തോഷവും ആണ്.അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടെ ആണ് എന്നാണ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ എഴുതി.ധര്‍മ്മജന്റെയും അനൂജയുടെയും വിവാഹ ഫോട്ടോയും പിഷാരടി പങ്കുവെച്ചിട്ടുണ്ട്.
 
പിഷാരടി സോഷ്യല്‍ മീഡിയയില്‍ എഴുതിയത്
 
'ഡാ ഞാന്‍ അനുവിനെ കൂട്ടി കൊണ്ട് വന്നു ' ഇങ്ങനെ ഒരു ഫോണ്‍ കാള്‍ അതായിരുന്നു എനിക്ക് ധര്‍മ്മജന്റെ വിവാഹം...?? കുറച്ചു കാലങ്ങള്‍ക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റര്‍ ചെയ്താലും മതിയായിരുന്നു??. എന്നാല്‍ മക്കളെ മുന്നില്‍ നിര്‍ത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തില്‍ 2 ഫോട്ടോ ??ഗംഭീരമായി...അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്... ??
അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടെ ആണ്.
 
വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇപ്പോള്‍ നിയമപ്രകാരം ഒരു ചടങ്ങിന് വേണ്ടിയാണ് ധര്‍മ്മജന്‍ വീണ്ടും ഭാര്യയുടെ കഴുത്തില്‍ താലികെട്ടിയത്.മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ധര്‍മ്മജന്‍ പറഞ്ഞിരുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴികള്‍; അടുത്ത അഞ്ച് ദിവസം മഴ, മുന്നറിയിപ്പുകള്‍ ഇങ്ങനെ

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Nilambur By Election: അൻവറിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടക്കുമായിരുന്നു: രമേശ് ചെന്നിത്തല

ഇറാനിൽ ബോംബ് ഇടാനാണോ ട്രംപിനെ പോയി കണ്ടത്, പാകിസ്ഥാനെതിരെ പരിഹാസവുമായി ഒവൈസി

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിട്ടും എന്തുകൊണ്ടാണ് റഷ്യ ഇടപെടാത്തത്; പുടിന്റെ മറുപടി ഇതാണ്

അടുത്ത ലേഖനം
Show comments