യുക്രെയ്‌ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഹോളിവുഡ് ചിത്രങ്ങള്‍ റഷ്യയില്‍ റിലീസ് ചെയ്യുന്നതില്‍ നിന്ന് പിന്‍മാറി നിര്‍മാതാക്കള്‍. യൂണിവേഴ്‌സൽ,പാരമൗണ്ട്,സോണി,സിഡ്‌നി,വാർണർ ബ്രോസ് തുടങ്ങിയ ഭീമൻ നിർമാണ കമ്പനികളാണ് തങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ റഷ്യയില്‍ വിതരണം ചെയ്യുന്നില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
ഡിസ്‌നിയായിരുന്നു തീരുമാനവുമായി ആദ്യം മുന്നോട്ട് വന്നത്.യാതൊരു പ്രകോപനവുമില്ലാതെ യുക്രൈനെ റഷ്യ ആക്രമിക്കുകയും അവിടെ ജീവിക്കുന്ന സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്തുവെന്നും യുക്രൈനെതിരേയുള്ള സൈനിക നടപടി തുടരുന്നിടത്തോളം കാലം റഷ്യയില്‍ ഡിസ്‌നിയുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നില്ലെന്നുമാണ് ഡിസ്‌നി വ്യക്തമാക്കിയത്.