ഓസ്‌കാർ തിളക്കത്തിൽ കോഡയും ഡ്യൂണും. മികച്ച തിരക്കഥ, സഹനടൻ ഉൾപ്പടെയുള്ള പ്രധാനപുരസ്‌കാരങ്ങളുമായി കോഡ ശ്രദ്ധേയമായപ്പോൾ മികച്ച മ്യൂസിക്,വിശ്വൽ എഫക്‌ട്‌സ്,ഛായാഗ്രഹണം എന്നിങ്ങനെ സാങ്കേതിക മികവ് കൊണ്ട് 6 അക്കാദമി പുരസ്‌കാരങ്ങളാണ് ഡ്യൂൺ സ്വന്തമാക്കിയത്.
കോഡയിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ട്രോയ് കോട്‌സര്‍ ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ്. മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്ത് സ്വന്തമാക്കി. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തിൽ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വില്‍ അവതരിപ്പിച്ചത്.
ദ് ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് നടി ജെസിക്ക ചസ്റ്റെയ്ൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്‌കര്‍ കൂടിയാണിത്.ദ് പവര്‍ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേന്‍ കാംപിയന്‍ ആണ് മികച്ച സംവിധായിക.
വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി.