Publish Date: Sat, 18 Dec 2021 (10:07 IST)
Updated Date: Sat, 18 Dec 2021 (10:13 IST)
റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും 'ഹോം' കാണുന്ന പ്രമുഖരുടെ ലിസ്റ്റ് നീളുകയാണ്. പ്രശസ്ത സംവിധായകനും നടനുമായ ഗൗതം മേനോന്‍ ഒടുവിലായി ഈ റോജിന്‍ തോമസ് ചിത്രം കണ്ടു. സിനിമ ഇഷ്ടപ്പെട്ടെന്നും ഫീല്‍ഗുഡ് അനുഭവം ഉണ്ടായെന്നും കാസ്റ്റിംഗ് നന്നായിട്ടുണ്ടെന്നും ഗൗതം മേനോന്‍ പറഞ്ഞു. റോജിന് വാട്‌സ്ആപ്പ് വഴിയാണ് അദ്ദേഹം മെസ്സേജ് അയച്ചത്.
റോജിന്‍ തോമസിന്റെ അടുത്ത വര്‍ക്ക് കാണാനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഗൗതം മേനോന്‍ നീണ്ട മെസ്സേജ് അവസാനിപ്പിച്ചത്.
ഹോമിനെ പ്രശംസിച്ചുകൊണ്ട് തമിഴ് നടന്‍ സിദ്ധാര്‍ഥും കഴിഞ്ഞദിവസം എത്തിയിരുന്നു.സിനിമ തനിക്ക് ഏറെ ഇഷ്ടമായെന്നും ചിത്രം കണ്ടതിനു ശേഷം ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നിയെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.