Webdunia - Bharat's app for daily news and videos

Install App

Kannappa Social media Reaction: മോഹൻലാൽ ഞെട്ടിച്ചോ? കണ്ണപ്പ എങ്ങനെ?: ആദ്യ പ്രതികരണങ്ങൾ അറിയാം

മോഹൻലാലിനെ കൂടാതെ, അക്ഷയ് കുമാറും പ്രഭാസും അതിഥി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നിഹാരിക കെ.എസ്
വെള്ളി, 27 ജൂണ്‍ 2025 (14:30 IST)
മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനായി എത്തിയ ചിത്രം ശിവഭക്തന്റെ കഥയാണ് പറയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ഹൈപ്പുകൾക്കും ഒടുവിൽ കണ്ണപ്പ ഇന്ന് തിയറ്ററുകളിൽ എത്തി. മോഹൻലാലിനെ കൂടാതെ, അക്ഷയ് കുമാറും പ്രഭാസും അതിഥി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
ആക്ഷൻ ത്രില്ലറോട് കൂടിയ ഒരു ആത്മീയ യാത്രയാണ് കണ്ണപ്പ. വൈകാരികമായ കഥയാണ് സിനിമ പറയുന്നതെന്നും തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ അടിത്തറയെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഫസ്റ്റ് ഹാഫിനെക്കാള്‍ സെക്കന്‍റ് ഹാഫാണ് ഏറ്റവും മികച്ചു നില്‍ക്കുന്നതെന്നും പ്രേക്ഷകര്‍ പറഞ്ഞു. പ്രഭാസിനാണ് പ്രശംസ ഏറെയും.
 
വിഷ്ണു മഞ്ചുവിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്ന് പറയുന്നതിനൊപ്പം പ്രഭാസ്, അക്ഷയ് കുമാർ, മോഹൻലാൽ എന്നിവരുടെ പ്രകടനം പ്രേക്ഷക മനസിനെ നിറവുള്ളതാക്കിയെന്നും പറയുന്നു.  പ്രഭാസ് സിനിമയ്ക്ക് വലിയ മുതൽകൂട്ടാകുമെന്നാണ് ഇവർ പറയുന്നത്. മോഹൻലാലിന്റെ എൻട്രിയിൽ തിയേറ്റർ കുലുങ്ങിയെന്നും സിനിമ മികച്ച ഒരു  ദൃശ്യാനുഭവം തന്നെയാണെന്നും പ്രേക്ഷകർ പറയുന്നു. 
 
അതേസമയം വലിയ പ്രതീക്ഷയോടെ പോയാല്‍ നിരാശരാകുമെന്നും ഒന്നും പ്രതീക്ഷിക്കാതെ പോയാല്‍ സിനിമ കണ്ടിരിക്കാമെന്ന് പറയുന്നവരുമുണ്ട്. 'പ്രഭാസിന്റെയും മോഹൻലാലിന്റേയും അതിഥി വേഷങ്ങൾ അതിശയിപ്പിച്ചു കളഞ്ഞു. പ്രത്യേകിച്ച് അവസാന 30 മിനിറ്റാണ് സിനിമയുടെ ഹൈലൈറ്റ്. ഈ അവസരത്തിലാണ് പ്രഭാസ് വരുന്നത്. നടന്റെ വരവോടെ സിനിമ വേറെ ലെവലിൽ എത്തി. പടത്തിന്റെ റേഞ്ച് തന്നെ മാറ്റിക്കളഞ്ഞു', ഒരാൾ എക്‌സിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments