Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതിപ്പൊ ലാഭായല്ലോ, മുഴുവൻ സിനിമയും ട്രെയ്‌ലറിൽ തന്നെയുണ്ടല്ലോ, ട്രോളുകളിൽ നിറഞ്ഞ് കണ്ണപ്പ ട്രെയ്‌ലർ

Kannappa trailer trolls,Kannappa movie trailer memes,Kannappa trailer full movie,Kannappa trailer review,കണ്ണപ്പ ട്രെയ്‌ലർ ട്രോളുകൾ,കണ്ണപ്പ ട്രെയിലറിൽ മുഴുവൻ സിനിമയും,കണ്ണപ്പ സിനിമ ട്രെയിലർ വിവാദം,കണ്ണപ്പ ട്രെയ്‌ലർ ട്രോളുകൾ 2025

അഭിറാം മനോഹർ

, ഞായര്‍, 15 ജൂണ്‍ 2025 (13:18 IST)
മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, തെലുങ്കില്‍ നിന്ന് പ്രഭാസും ഹിന്ദിയില്‍ നിന്ന് അക്ഷയ് കുമാറും ഒന്നിക്കുന്ന സിനിമയാണ് തെലുങ്ക് സിനിമയായ കണ്ണപ്പ. തെലുങ്ക് താരമായ വിഷ്ണു മഞ്ചുവാണ് സിനിമയില്‍ നായകനാകുന്നത്. സ്റ്റാര്‍ കാസ്റ്റ് കൊണ്ട് അമ്പരപ്പിക്കുന്ന സിനിമയുടെ ട്രെയ്ലര്‍ ഇന്നലെയാണ് പുറത്ത് വന്നത്. ശിവ ഭക്തനായി മാറിയ ദിന്നന്‍ എന്ന യുവാവിന്റെ കഥ പറയുന്ന സിനിമയുടെ ട്രെയ്ലറിന് പക്ഷേ സമ്മിശ്രമായ അഭിപ്രായമാണ് ലഭിക്കുന്നത്.
 
സിനിമയിലുള്ളതെല്ലാം തന്നെ ട്രെയ്ലറിലുണ്ടല്ലോ എന്നാണ് ട്രെയ്ലറിനെതിരായ പ്രധാനവിമര്‍ശനം. തിയേറ്ററില്‍ പോകാതെ തന്നെ തുടക്കവും ക്ലൈമാക്‌സും കാണാനായതിന് നന്ദിയുണ്ടെന്ന് ആരാധകര്‍ സിനിമയുടെ ട്രെയ്ലറിന് താഴെ കമന്റ് ചെയ്യുന്നു. നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്‌ക് തിരിച്ചുകിട്ടിയോ എന്ന് ചോദിക്കുന്നവരും ഏറെ. അതേസമയം സിനിമയില്‍ മോഹന്‍ലാലിനും പ്രഭാസിനും എത്രമാത്രം പ്രാധാന്യമുണ്ടാകും എന്ന കാര്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദൈവവിശ്വാസമില്ലാത്തെ ദിന്നന്‍ ശിവഭക്തനായി മാറുന്നതാണ് സിനിമയുടെ ഉള്ളടക്കം. സിനിമയില്‍ ശിവനായി അക്ഷയ് കുമാറും പാര്‍വതിയായി കാജല്‍ അഗര്‍വാളുമാണ് എത്തുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാമും ജാനുവും വീണ്ടും വരുന്നു! ‘96’ 2-വിന്റെ തിരക്കഥ പൂർത്തിയായെന്ന് സംവിധായകന്‍