Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലൈക്കോട്ടൈ വാലിബന്റെ ക്ലൈമാക്‌സ് എങ്ങനെയുള്ളതാണ്?സസ്‌പെന്‍സ് ഒളിപ്പിച്ച് മോഹന്‍ലാലിന്റെ മറുപടി

Malaikottai Vaaliban, Mohanlal, Malaikottai Vaaliban review, Mohanlal in Malaikottai Vaaliban

കെ ആര്‍ അനൂപ്

, വ്യാഴം, 18 ജനുവരി 2024 (15:15 IST)
മലൈക്കോട്ടൈ വാലിബന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് മോഹന്‍ലാല്‍.
 സിനിമയെക്കുറിച്ച് ധാരാളം ചോദ്യങ്ങള്‍ നടന് നേരെ വന്നു. എന്നാല്‍ സസ്‌പെന്‍സ് പൊളിക്കാന്‍ ലാല്‍ തയ്യാറായില്ല.
 
ക്ലൈമാക്‌സ് എങ്ങനെയുള്ളതായിരിക്കുമെന്ന് ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയത് ഇങ്ങനെയാണ്.അതിന്റെ ഒരു ക്ലൈമാക്‌സ് എന്ന് പറയുന്നത് നമ്മള്‍ പ്രതീക്ഷിക്കുന്നത് ആയിരിക്കില്ല. പ്രതീക്ഷിക്കാത്ത ഒരു കാര്യം ചിത്രത്തില്‍ വരുമ്പോഴാണല്ലോ അതിന് വ്യത്യസ്തയുണ്ടാകുന്നത്. മലൈക്കോട്ടൈ വാലിബനിലും ഒരു വ്യത്യസ്തയുണ്ടാകും. ഉണ്ടാകാതിരിക്കാം. അത് നമുക്ക് മാത്രം അറിയാവുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംസാരത്തില്‍ ഉടനീളം സസ്‌പെന്‍സ് ഒളിപ്പിച്ചു വെക്കാന്‍ ലാല്‍ പ്രത്യേകം ശ്രദ്ധിച്ചു.ALSO READ: 'ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല ഇങ്ങനെയൊരു ജോണറിലൊരു സിനിമ'; മലൈക്കോട്ടൈ വാലിബന്‍ കേരളത്തില്‍ നടക്കുന്ന കഥയല്ലെന്ന് മോഹന്‍ലാല്‍
മലൈക്കോട്ടൈ വാലിബന്‍ ആവേശമുണ്ടാക്കിയ ഒരു കഥയായിരുന്നുവെന്നും കോസ്റ്റ്യൂമിലടക്കം വലിയ ഒരു വ്യസ്തതയാണ് ചിത്രത്തില്‍ സ്വീകരിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല ഇങ്ങനെയൊരു ജോണറിലൊരു സിനിമ'; മലൈക്കോട്ടൈ വാലിബന്‍ കേരളത്തില്‍ നടക്കുന്ന കഥയല്ലെന്ന് മോഹന്‍ലാല്‍