മലയാള സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു സിനിമയാണ് കമല്‍ ഹാസന്‍ നായകനായി പുറത്തിറങ്ങിയ ചാണക്യന്‍ എന്ന സിനിമ. രാജീവ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ അന്ന് വരെ കണ്ട മലയാള സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സിനിമയായിരുന്നു.മമ്മൂട്ടിയെ മനസില്‍ കണ്ടാണ് എഴുതിയതെങ്കിലും താരത്തിന്റെ തിരക്കുകള്‍ കാരണം സിനിമ കമല്‍ ഹാസനിലേക്ക് പോവുകയായിരുന്നു.
സ്റ്റാര്‍ വാല്യുവുള്ള ഒരു നടന്‍ തന്നെ ഈ സിനിമ ചെയ്യണമെന്ന് ഉറപ്പിച്ചിരുന്നു.മമ്മൂട്ടി അന്ന് വടക്കന്‍ വീരഗാഥ ഉള്‍പ്പടെ വലിയ സിനിമകളുടെ തിരക്കിലാണ്. അങ്ങനെയാണ് കമല്‍ ഹാസനിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. അപ്പോഴും കമല്‍ ഹാസന്‍ കഥ കേള്‍ക്കുമോ എന്ന് പോലും ഉറപ്പുണ്ടായിരുന്നില്ല. സിനിമാ പരിചയം ഉണ്ട് എന്നതല്ലാതെ അന്ന് ഞാന്‍ സിനിമ ചെയ്തിട്ടില്ല. എന്നിട്ട് പോലും കമല്‍ ഹാസനുമായി സിനിമ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. രണ്ടര മണിക്കൂര്‍ സമയമാണ് നല്‍കിയത്. അങ്ങനെയാണ് ചാണക്യന്‍ എന്ന സിനിമയ്ക്ക് കമല്‍ ഹാസന്‍ കൈ നല്‍കുന്നത്. രാജീവ് കുമാര്‍ പറയുന്നു.
കമല്‍ ഹാസന് പുറമെ തിലകനായിരുന്നു സിനിമയില്‍ മറ്റൊരു മുഖ്യവേഷത്തിലെത്തിയത്. മിമിക്രി ആര്‍ട്ടിസ്റ്റ് ജയറാമായി ജയറാം തന്നെ അഭിനയിച്ച സിനിമ തിയേറ്ററിലും പിന്നീട് സിനിമാപ്രേമികള്‍ക്കിടയിലും കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുത്തു. ഇന്നും റിവഞ്ച് ത്രില്ലര്‍ സിനിമകളില്‍ മലയാളത്തിന്റെ ബെഞ്ച് മാര്‍ക്കെന്ന് പറയാവുന്ന സിനിമയാണ് ചാണക്യന്‍.