Webdunia - Bharat's app for daily news and videos

Install App

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

പുകവലിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍, ശരീരത്തിനു അത് വളരെ ദോഷം ചെയ്യും

രേണുക വേണു
ചൊവ്വ, 9 ജനുവരി 2024 (09:56 IST)
Mammootty about Smoking: ഒരുകാലത്ത് നന്നായി പുകവലിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ മമ്മൂട്ടി. താരം തന്നെ ഇതേകുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, മമ്മൂട്ടി പുകവലി ഉപേക്ഷിക്കാന്‍ ഒരു കാരണമുണ്ട്. ആ കാരണം കേട്ടാല്‍ തീര്‍ച്ചയായും സോഷ്യല്‍ മീഡിയ കൈയടിക്കും. 
 
മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് താരം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുകവലി നിര്‍ത്തുന്നത്. കൈരളി ടിവിക്ക് നല്‍കിയ പഴയൊരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. പുകവലിക്കുന്നത്, തനിക്ക് മാത്രമല്ല എല്ലാവര്‍ക്കും വലിയ ദോഷം ചെയ്യുന്നതാണെന്ന് മമ്മൂട്ടി അന്ന് പറഞ്ഞു. പുകവലി കാരണം മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ തന്നെ അനുകരിക്കുന്ന ചിലര്‍ക്ക് വേണ്ടി അത് ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി. അങ്ങനെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശീലം നിര്‍ത്തുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. 

Read Here: കോളേജ് കാലത്തെ സിഗരറ്റ് വലി ഓര്‍മ പങ്കുവെച്ചു; വിവാദമായി മമ്മൂട്ടിയുടെ പ്രസംഗം
 
പുകവലിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍, ശരീരത്തിനു അത് വളരെ ദോഷം ചെയ്യും. നമ്മുടെ ശരീരത്തിന് ഇഷ്ടമല്ലാത്ത കാര്യമാണ് അതിനോട് അനുവാദം ചോദിക്കാതെ കടത്തി വിടുന്നത്. നമുക്ക് ജീവിക്കാന്‍ പുകയുടെ ആവശ്യമില്ല. ആഹാരപദാര്‍ഥങ്ങളും വായവും മതിയല്ലോ. പുകവലി ശരിയല്ല എന്ന് തോന്നി. അങ്ങനെ വളരെ ഇഷ്ടപ്പെട്ട ശീലം ഉപേക്ഷിക്കുകയായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

അടുത്ത ലേഖനം
Show comments