Select Your Language

Notifications

webdunia
webdunia
webdunia
webdunia

Santhosh Varkey: ഹണി റോസിനെതിരെ അശ്ലീല പരമാര്‍ശങ്ങളുമായി സന്തോഷ് വര്‍ക്കി; കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ

ഹണി റോസ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം

Santhosh Varkey and Honey Rose

രേണുക വേണു

, തിങ്കള്‍, 8 ജനുവരി 2024 (15:40 IST)
Santhosh Varkey and Honey Rose

Santhosh Varkey: നടി ഹണി റോസിനെതിരെ അശ്ലീല പരമാര്‍ശങ്ങളുമായി സന്തോഷ് വര്‍ക്കി. ഹണി റോസ് അടുത്ത മാദക റാണിയാണെന്നും അടുത്ത സില്‍ക് സ്മിതയാണെന്നും ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. ഈ വീഡിയോയില്‍ ലൈംഗിക ചുവയുള്ള മോശം പരാമര്‍ശങ്ങളും നടിക്കെതിരെ ആറാട്ട് അണ്ണന്‍ എന്നു അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി നടത്തുന്നുണ്ട്. 
 
' ഹണി റോസിന്റെ ഫിഗര്‍ അങ്ങനെയാണ്. ഹണി റോസിനെ കാണുമ്പോള്‍ ---- അങ്ങനെ തോന്നും. ഹണി റോസ് സെക്‌സിയാണ്. അടുത്ത സില്‍സ് സ്മിതയാകേണ്ട ആളാണ്, മാദകറാണി. ഇപ്പോഴത്തെ യുവാക്കളുടെ ഹരമാണ്,' എന്നിങ്ങനെയാണ് വീഡിയോയില്‍ സന്തോഷ് വര്‍ക്കി പറയുന്നത്. പോസ്റ്റ് ചെയ്തു 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇയാള്‍ വീഡിയോ ഡെലീറ്റ് ചെയ്തു. 
 
ഹണി റോസ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. അത്രത്തോളം മോശമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോയായിരുന്നു ഇത്. നടി ഇതിനെ നിയമപരമായി തന്നെ നേരിടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാഷിന്റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം