Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vivek Oberoi: ഐശ്വര്യ റായുമായി പ്രണയം, സൽമാൻ ഖാൻ ഇല്ലാതാക്കിയ സിനിമ കരിയർ, പക്ഷേ വിവേക് ഒബ്റോയ് ഇന്ന് 1200 കോടിയുടെ സ്വത്തുക്കൾക്ക് ഉടമ

vivek oberoi

അഭിറാം മനോഹർ

, ബുധന്‍, 4 ഡിസം‌ബര്‍ 2024 (18:28 IST)
സിനിമാലോകമെന്നാല്‍ കഴിവ് മാത്രം കൊണ്ട് വിജയിക്കാന്‍ കഴിയുന്ന ഒരു രംഗമല്ല. പ്രത്യേകിച്ച് സിനിമാകുടുംബങ്ങള്‍ നേരിട്ട് ഭരണം നടത്തുന്ന ബോളിവുഡിലും ടോളിവുഡിലും ഒറ്റയ്ക്ക് വഴിവെട്ടുക എന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്. വമ്പന്‍ താരങ്ങളാകുമെന്ന് കരുതിയ പല താരങ്ങളുടെയും കരിയര്‍ സിനിമയിലെ ഈ സംഘങ്ങള്‍ തകര്‍ത്തിട്ടുണ്ട്.അത്തരത്തില്‍ ബോളിവുഡില്‍ നിന്നും നിഷ്‌കാസിതനായ നടനാണ് വിവേക് ഒബ്‌റോയി.
 
2002ല്‍ പുറത്തിറങ്ങിയ റാം ഗോപാല്‍ വര്‍മയുടെ കമ്പനി എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യയാകെ ചര്‍ച്ചയായ താരമായിരുന്നു വിവേക് ഒബ്‌റോയ്. തുടര്‍ന്ന് അലൈപായുതെയുടെ റീമെയ്ക്കായ സാഥിയ,മസ്തി തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലെ അടുത്ത സൂപ്പര്‍ താരമാകും വിവേകെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ 2004 ആയപ്പോഴേക്കും ഐശ്വര്യ റായുമായി പ്രണയത്തിലായതോടെ വിവേക് ഒബ്‌റോയിയുടെ കഷ്ടകാലവും തുടങ്ങി. ബോളിവുഡ് സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്‍ നേരിട്ടാണ് വിവേക് ഒബ്‌റോയിയെ ഭീഷണിപ്പെടുത്തിയത്. ഇതിനിടയില്‍ ചില സിനിമകള്‍ പരാജയം നേരിട്ടതോടെ വിവേക് ഒബ്‌റോയിക്ക് അവസരങ്ങള്‍ ലഭിക്കാതെയായി. ഇതിന് പിന്നില്‍ സല്‍മാന്‍ ഖാനായിരുന്നു എന്നാണ് ബോളിവുഡിലെ പരസ്യമായ രഹസ്യം.
 
 ഇതിലെല്ലാം മനസ്സ് മടുത്ത വിവേക് ഒബ്‌റോയ് ഇതോടെ സിനിമകള്‍ കാര്യമായി തന്നെ കുറയ്ക്കുകയും കര്‍മ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് സംരംഭം ആരംഭിക്കുകയും ചെയ്തു. മെഗാ എന്റര്‍ടൈന്മെന്റ് എന്നൊരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും വിവേക് ഒബ്‌റോയ് ആരംഭിച്ചു. ഇത് ഇന്ന് 1200 കോടിയോളം വരുന്ന ബിസിനസാണ്. ഈ കാലയളവില്‍ ഓംകാര,കുര്‍ബാന്‍,ക്രിഷ് 3, മലയാളത്തിലും തെലുങ്കിലുമായി മറ്റ് ചിത്രങ്ങളിലും വിവേക് ഒബ്‌റോയ് ഭാഗമായി.
 
 ഇന്ന് നിലവില്‍ ഇന്ത്യയിലെ ഏറ്റവും പണക്കാരായ 15 താരങ്ങളുടെ പട്ടികയില്‍ രണ്‍ബീര്‍ കപൂര്‍, അല്ലു അര്‍ജുന്‍,പ്രഭാസ്,രജനീകാന്ത് തുടങ്ങിയവരേക്കാള്‍ ആസ്തി വിവേക് ഒബ്‌റോയ്ക്കാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മയക്കുമരുന്ന് വില്‍പ്പന കേസില്‍ നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍