Webdunia - Bharat's app for daily news and videos

Install App

'അരുണിന്റത്ര ധൈര്യമില്ലാതെ പോയതുകൊണ്ടുണ്ടായ നഷ്ടങ്ങള്‍ ചെറുതല്ല'; ഹൃദയം കണ്ടശേഷം നടന്‍ ശ്രീകാന്ത് മുരളി പറയുന്നു

കെ ആര്‍ അനൂപ്
വെള്ളി, 28 ജനുവരി 2022 (15:22 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന് എങ്ങും നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടന്‍ ശ്രീകാന്ത് മുരളി
 
 ശ്രീകാന്ത് മുരളിയുടെ വാക്കുകളിലേക്ക് 
 
ഞാനൊരു ബി ടെക് കാരനല്ല...
ഡിഗ്രി വരെ പഠിച്ചത് കുറവിലങ്ങാട്ടെ ദേവമാതായിലാണ്.. ഒരു ബി ടെക് കാരന്/കാരിയ്ക്ക് കിട്ടുമ്പോലെ എനിയ്‌ക്കോ, എന്നെപ്പോലുള്ളവര്‍ക്കോ കിട്ടാന്‍ പാടാണെങ്കിലും, 'തെറിച്ചു'നിന്ന എന്റെയും, എന്നേപ്പോലുള്ളവരുടെയും ആക്കാലം ഓര്‍മ്മയില്‍ നിറഞ്ഞു....അരുണിന്റത്ര ധൈര്യമില്ലാതെ പോയതുകൊണ്ടുണ്ടായ നഷ്ടങ്ങള്‍ ചെറുതല്ല കണ്ടുതീരുമ്പോള്‍ അതൊരു 'നെടുവീര്‍പ്പാ'യി മാറുന്നതാണ് 'ഹൃദയം' എന്ന, എനിയ്‌ക്കേറ്റവും പ്രിയങ്കരനായ Vineeth Sreenivasan വിനീതിന്റെ സിനിമയുടെ വിജയം... ആ connect ആണ് പ്രധാനം...Pranav Mohanlal അപ്പുവിന്റെ ഏറ്റവും നല്ല, പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന/ പാത്രപാകതയുള്ള അഭിനയം, അമ്മുവിന്റെയും Kalyani Priyadarshan ദര്‍ശനയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത്.... കേരളത്തിനുപുറത്തേയ്ക്ക് പഠിയ്ക്കാന്‍പോയ, തീവണ്ടിയാത്ര മുതലുള്ള ആ നല്ലകാല ഓര്‍മ്മകള്‍ അയവിറക്കാനും, വിതുമ്പിപ്പോകാനും, ആര്‍മാദിയ്ക്കാനും, വകയുള്ള ഒരു in & out entertainer.... വീണ്ടും ഒരിയ്ക്കല്‍ക്കൂടി, വീരേതിഹാസങ്ങളുടെ ഓര്‍മ്മകളുറങ്ങുന്ന, കോളേജ് കവാടത്തിലേയ്ക്കുനോക്കി സ്വല്പം നില്‍ക്കാനും, നീണ്ട വരാന്തയിലൂടെ മെല്ലെ, അലസമായി, നടക്കാനും, ക്ലാസ് റൂമിലെ പായല്‍മണമുള്ള ബെഞ്ചില്‍, കമിഴ്ന്നുകിടക്കാനുമൊക്ക തോന്നും , ഉള്ളുരുക്കും, ഈ ഹൃദയം....ആത്മാംശങ്ങള്‍ നിറയെയുള്ള, സ്വയം കണ്ടെത്താന്‍ പറ്റുന്ന കഥാപാത്രങ്ങളേയും, കഥാസന്ദര്‍ഭങ്ങളേയുംകൊണ്ട് മാല കോര്‍ത്തെടുത്ത ഹൃദയം....

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments