Publish Date: Wed, 09 Feb 2022 (11:18 IST)
Updated Date: Wed, 09 Feb 2022 (11:21 IST)
2020 ജനുവരി മുതല്‍ 2022 ജനുവരി വരെ വിനീതും പ്രണവും മറ്റൊരു പടം ചെയ്യാതെ ഹൃദയം എന്ന ഒരൊറ്റ സിനിമയ്ക്ക് വേണ്ടി തങ്ങളുടെ മുഴുവന്‍ സമയവും ചെലവഴിച്ചു. അതുതന്നെയാണ് സിനിമയുടെ വിജയവും. റിലീസ് ചെയ്ത് ഇന്നേക്ക് 20 ദിവസം പിന്നിടുമ്പോഴും തിയറ്ററുകളിലേക്ക് ആളെ കൂട്ടാന്‍ പ്രണവ് ചിത്രത്തിന് ആകുന്നു.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ആദ്യം പ്രദര്‍ശനം ഇല്ലാഞ്ഞിട്ടും ഹൃദയം സിനിമയില്‍നിന്ന് ലാഭം നേടാന്‍ ആയെന്ന് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു.
സിനിമയ്ക്ക് ഒടിടി റിലീസ് ഉണ്ടാകും. റിലീസ് തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ല.ഹൃദയത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റും ഒടിടി റൈറ്റ്‌സ് ഡിസ്‌നിയും സ്വന്തമാക്കിക്കഴിഞ്ഞുവെന്ന് വിശാഖ് സുബ്രഹ്മണ്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.ഒടിടിയില്‍ വന്നാലും തിയറ്ററില്‍ സിനിമ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.