Select Your Language

Notifications

webdunia
webdunia
webdunia
webdunia

Hridayapoorvam First Responses: കുടുംബപ്രേക്ഷകരെ കയ്യിലെടുത്തോ? ഹൃദയപൂർവം ആദ്യപ്രതികരണങ്ങൾ പുറത്ത്

Mohanlal's Hridayapoorvam Movie Social Media Response, Hridayapoorvam Movie Social Media Response, Hridayapoorvam Response, Hridayapoorvam Review, Hridayapoorvam Theatre Response, ഹൃദയപൂർവ്വം, മോഹൻലാൽ, ഹൃദയപൂർവ്വം മോഹൻലാൽ, ഹൃദയപൂർവ്വം നിരൂപണം

അഭിറാം മനോഹർ

, വ്യാഴം, 28 ഓഗസ്റ്റ് 2025 (13:48 IST)
Hridayapoorvam
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ സിനിമകള്‍. നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ തിയേറ്ററുകളില്‍ ഒരു ഫീല്‍ ഗുഡ് സിനിമയാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഓണക്കാലത്ത് കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടെത്തിയ ഹൃദയപൂര്‍വം കുടുംബങ്ങളെ കയ്യിലെടുത്തതായാണ് സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. മികച്ചൊരു ഫാമിലി എന്റര്‍ടൈനര്‍ എന്ന ടാഗിലാണ് പ്രേക്ഷകര്‍ സിനിമയെ ഉള്‍പ്പെടുത്തുന്നത്.
 
 സിനിമയുടെ കഥ, അഭിനേതാക്കളുടെ പ്രകടനങ്ങള്‍, സിനിമാറ്റോഗ്രഫി എന്നിവ മികച്ച് നില്‍ക്കുന്നതായും ലാലേട്ടന് ഇത്തവണ കുടുംബങ്ങളെ സാധിച്ചതായും ആരാധകര്‍ പറയുന്നു. സത്യന്‍ അന്തിക്കാട് സ്റ്റാമ്പ് പതിച്ച രീതിയില്‍ അധികം ഡ്രാമയില്ലാതെ ഒരു ചെറിയ കഥാതന്തുവില്‍ വികസിക്കുന്ന സിനിമയാണ് ഹൃദയപൂര്‍വം. ഒട്ടും നാടകീയത ഇല്ലാതെയുള്ള കഥയും അഭിനേതാക്കളുടെ പ്രകടനവുമാണ് സിനിമയ്ക്കുള്ളത്. അതേസമയം കാര്യമായ ട്വിസ്റ്റുകളോ ഡ്രാമയോ ഇല്ലാ എന്നതിനാല്‍ തന്നെ സിനിമയില്‍ പലപ്പോഴും ക്രിഞ്ചുകളുടെ ആവര്‍ത്തനമുണ്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ കുടുംബപ്രേക്ഷകര്‍ ഒന്നിച്ചെത്തുന്ന ഓണക്കാലത്ത് സിനിമ കുടുംബങ്ങളെ തൃപ്തിപ്പെടുത്തുമെന്നാണ് മിക്ക ആരാധകരുടെയും പ്രതികരണം.
 
അടുത്തിടെയായുള്ള ആക്ഷന്‍ സിനിമകളുടെ അതിപ്രസരത്തില്‍ ചെറിയ സുന്ദരമായ ഒരു സത്യന്‍ അന്തിക്കാട് സിനിമയ്ക്കാണ് പ്രേക്ഷകര്‍ പ്രാധാന്യം നല്‍കുന്നതെങ്കില്‍ വരും ദിവസങ്ങളില്‍ സിനിമയ്ക്ക് തിരക്കേറുമെന്ന് ഉറപ്പാണ്. അധികം ട്വിസ്റ്റുകളോ ചടുലമായ സംഘട്ടനമോ ഒന്നും ഇല്ലാതെ ഒരു ചെറിയ കുഞ്ഞുപടമാണ് ഓണക്കാലത്ത് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ധൈര്യമായി ഹൃദയപൂര്‍വത്തിന് ടിക്കറ്റെടുക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കുറി ഓണം നിറവയറുമായി, കുഞ്ഞതിഥിയെ പ്രതീക്ഷിച്ച് ദുർഗാകൃഷ്ണ, ചിത്രങ്ങൾ