Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാമറയ്ക്ക് മുന്നില്‍ ഭാവന, ഷാജി കൈലാസിന്റെ 'ഹണ്ട്' ലൊക്കേഷന്‍ കാഴ്ചകള്‍, വീഡിയോ

ക്യാമറയ്ക്ക് മുന്നില്‍ ഭാവന, ഷാജി കൈലാസിന്റെ 'ഹണ്ട്' ലൊക്കേഷന്‍ കാഴ്ചകള്‍, വീഡിയോ

കെ ആര്‍ അനൂപ്

, ചൊവ്വ, 10 ജനുവരി 2023 (11:14 IST)
ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് മേക്കിങ് വീഡിയോ പുറത്തിറങ്ങി. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വീഡിയോ സിനിമയെ കുറിച്ച് ഒരു സൂചന നല്‍കുന്നു.
മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാകും ഹണ്ട്. കീര്‍ത്തി എന്ന ഡോക്ടറായി ഭാവന വേഷമിടുന്നു. തന്റെ മുന്നിലെത്തുന്ന ഒരു കേസും അതിനു പിന്നിലെ രഹസ്യങ്ങള്‍ ഓരോന്നായി കണ്ടെത്താന്‍ ശ്രമിക്കുന്ന നായിക കഥാപാത്രമായി സിനിമയില്‍ ഉടനീളം ഭാവന ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ കാഴ്ചക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമയാകും ഹണ്ട്.
 
നിഖില്‍ ആനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാക്ക്‌സണ്‍ ഛായാഗ്രാഹണവും കൈലാസ് മേനോന്‍ സംഗീതവും ഒരുക്കുന്നു.എഡിറ്റിംഗ്: അജാസ്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.
 
 
 
  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാജിസാറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു:അദിതി രവി