Webdunia - Bharat's app for daily news and videos

Install App

ഗുജറാത്ത് ഫയൽസ് എന്ന പേരിൽ ഞാൻ സിനിമയെടുക്കാം, റിലീസ് തടയില്ലെന്ന് മോദി ജീ ഉറപ്പ് നൽകണം: വിനോദ് കാപ്രി

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2022 (19:52 IST)
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‌ത കശ്‌മീർ ഫയൽസിന് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടായത്. കശ്‌മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമാക്കി ഒരുക്കിയ ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പ്രശംസിച്ചിരുന്നു. ഇപ്പോൾ ഗുജറാത്ത് ഫയൽസ് എന്ന പേരിൽ പുതിയ സിനിമയെടുക്കുമെന്ന് ട്വീറ്റ് ചെയ്‌തിരിക്കുകയാണ് സംവിധായകൻ വിനോദ് കാപ്രി.
 
യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഫയൽസ് എന്ന പേരിൽ സിനിമയെടുത്താൽ ചിത്രത്തിന്റെ റിലീസ് തടയില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. പ്രധാനമന്ത്രിയെ ടാഗ് ചെയ്‌‌തുകൊണ്ടാണ് സംവിധായകന്റെ ട്വീറ്റ്.
 
വസ്‌തുതകളുടെയും കലാമൂല്യത്തിന്റെയും അടിസ്ഥാനത്തിൽ ഗുജറാത്ത് ഫയൽസ് എന്ന പേരിൽ സിനിമയൊരുക്കാൻ ഞാൻ തയ്യാറാണ്. സത്യങ്ങളെല്ലാം ഞാൻ വിശദമായി പരാമർശിക്കാം. ചിത്രത്തിന്റെ റിലീസ് തടയില്ലെ എന്ന് ഈ രാജ്യത്തിന്റെ മുന്നിൽ വെച്ച് താങ്കൾക്ക് ഉറപ്പ് നൽകാനാവുമോ? ട്വീറ്റിൽ സംവിധായകൻ ചോദിച്ചു.
 
അതിന് പിന്നാലെ താൻ ഒരു നിർമാതാവുമായി ചർച്ച നടത്തിയെന്നും.  പ്രധാനമന്ത്രി ഇപ്പോൾ പറയുന്ന ഫ്രീഡം ഓഫ് എക്‌സ്‌പ്രഷൻ മാത്രമാണ് താൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ‌കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

അടുത്ത ലേഖനം
Show comments