Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്‌മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ

കശ്‌മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ
, വെള്ളി, 18 മാര്‍ച്ച് 2022 (16:46 IST)
ദി കശ്‌മീർ ഫയൽ‌സ് സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വർധിച്ചുവരുന്നത് പരിഗണിച്ചാണ് നടപടി. കാശ്മീരി പണ്ഡിറ്റുകൾക്കെതിരായ അതിക്രമങ്ങളുടെ കഥയാണ് വിവേക് അഗ്നിഹോത്രിയുടെ കശ്‌മീർ ഫയൽസിൽ ചർച്ച ചെയ്യുന്നത്.
 
1990-ൽ കാശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയടക്കം എല്ലാവരും ഉറങ്ങുന്നു ! ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)