Webdunia - Bharat's app for daily news and videos

Install App

'പ്രസവവേദന വന്നപ്പോള്‍ ഒട്ടും കരഞ്ഞില്ല,മകളെ കൈയ്യില്‍ കിട്ടിയപ്പോള്‍ നിര്‍ത്താതെ കരഞ്ഞു';അമ്മയായ നിമിഷത്തെക്കുറിച്ച് ഉര്‍വശി

കെ ആര്‍ അനൂപ്
വ്യാഴം, 30 മെയ് 2024 (13:24 IST)
രണ്ട് കുട്ടികളുടെ അമ്മയാണ് നടി ഉര്‍വശി. ഭര്‍ത്താവ് ശിവപ്രസാദ് മകന്‍ ഇഷാന്‍ മകള്‍ തേജ ലക്ഷ്മി എന്നിവര്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിച്ചുവരിക്കായാണ് ഉര്‍വശി.മനോജ് കെ. ജയന്‍ ഉര്‍വശി ബന്ധത്തില്‍ ഉണ്ടായ കുഞ്ഞാണ് തേജ ലക്ഷ്മി. 2008 ആയിരുന്നു ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിഞ്ഞത്. 2013ല്‍ ചെന്നൈ സ്വദേശിയായ ശിവപ്രസാദിനെ ഉര്‍വശി വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഉണ്ടായ കുട്ടിയാണ് ഇഷാന്‍. ഇപ്പോഴിതാ തേജ ലക്ഷ്മിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഉര്‍വശി പറയുന്നത്.
 
 പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ ഉര്‍വശി ഷൂട്ടിങിന് പോയിരുന്നു. സിസേറിയനൊക്കെ ഭയമായത് കൊണ്ട് വീട്ടിലെ പ്രസവിക്കൂവെന്ന് ആദ്യമെ താന്‍ തീരുമാനം എടുത്തുവെന്ന് നടി പറയുന്നു.മകളെ പ്രസവിച്ച നിമിഷവും അമ്മയായ ആദ്യകാലത്തെയും കുറിച്ച് ഉര്‍വശി പറയുകയാണ്.
 
'പ്രസവവേദന വന്നപ്പോള്‍ പോലും ഞാന്‍ ഒട്ടും കരഞ്ഞില്ല. ദൈവത്തെ വിളിച്ചു വിളിച്ചിരുന്നു. എന്നാല്‍ എന്റെ കുഞ്ഞിനെ കൈയ്യില്‍ കിട്ടിയപ്പോള്‍ മുതല്‍ ഞാന്‍ കുറച്ച് നേരം നിര്‍ത്താതെ കരഞ്ഞു. എനിക്ക് എന്ത് പറയണം എന്നുപോലും അറിയില്ലായിരുന്നു. ഞാന്‍ തന്നെയാണ് കുഞ്ഞിനെ കുളിപ്പിച്ചത്. മറ്റാരെങ്കിലും കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നത് എനിക്ക് ഭയമായിരുന്നു.നഴ്സ് ഒക്കെ കുഞ്ഞിനെ എടുക്കുമ്പോള്‍ ഒക്കെ അയ്യോ അങ്ങനെ എടുക്കല്ലേ, കുറച്ചു പയ്യെ എടുക്ക് അവള്‍ക്ക് വേദനിക്കും എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്.
 
എല്ലാത്തിനും എനിക്ക് പേടി ആയിരുന്നു. മോളെ ഇങ്ങനെ കിടത്താമോ എടുക്കാമോ എന്നിങ്ങനെ ഒരുപാട് ഒരുപാട് സംശങ്ങള്‍ ആയിരുന്നു എനിക്ക്. എന്റെ കൂടെ എല്ലാ ലൊക്കേഷനുകളിലും ഞാന്‍ മോളെ കൊണ്ട് പോകുമായിരുന്നു. മോനെയും അങ്ങനെ തന്നെ ആയിരുന്നു. അതൊക്കെ ഇന്നും ഓര്‍ക്കുമ്പോള്‍ ഇന്നും എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറയും.',-ഉര്‍വശി പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം, ആ വകുപ്പ് വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു: സുരേഷ് ഗോപി

സൗന്ദര്യമില്ല, സ്ത്രീധനമില്ല, ജോലിയില്ല: എളങ്കൂരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്ട്

വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments