Select Your Language

Notifications

webdunia
webdunia
webdunia
webdunia

'യുവ നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം';ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ജാമ്യം

Interim anticipatory bail for Omar Lulu for 'consensual relationship with young actress'

കെ ആര്‍ അനൂപ്

, വ്യാഴം, 30 മെയ് 2024 (13:16 IST)
യുവ നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല മുന്‍കൂര്‍ജാമ്യം. അറസ്റ്റ് ഉണ്ടാകുകയാണെങ്കിൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. യുവ നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നും ഒമര്‍ ലുലു കോടതിയെ അറിയിച്ചു. ഹര്‍ജിന്മേലുളള വിശദമായ വാദം ജൂണ്‍ ആറിലേക്ക് മാറ്റി. 
 
 സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് നടി പരാതിയില്‍ പറയുന്നത്. നെടുമ്പാശ്ശേരി പോലീസ് ആണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. കൊച്ചി സ്ഥിരതാമസമാക്കിയ നടിയെ കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സൗഹൃദം നടിച്ചും സിനിമയില്‍ അവസരം നല്‍കാമെന്ന ധരിപ്പിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. കൊച്ചി സിറ്റി പോലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.
 
ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയിലും യുവ നടി അഭിനയിച്ചിട്ടുണ്ട്. നടിയുമായി യാത്രകള്‍ ചെയ്തിട്ടുണ്ട് എന്നും അടുത്ത സൗഹൃദം ഉണ്ടെന്നും സംവിധായകന്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമര്‍ പറഞ്ഞു. പരാതിക്കാരിക്ക് പിന്നീട് ബ്ലാക്‌മെയില്‍ സംഘം ഉണ്ടോ എന്ന് സംശയിക്കുന്നു എന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിച്ചു കേറി വാടാ, സോഷ്യൽ മീഡിയയിലെ സ്റ്റാർ ടർബോ ജോസല്ല, ദുബായ് ജോസ്