മകളുടെ പതിനാറാം പിറന്നാളിന് സെക്സ് ടോയ് നൽകാനാണ് ആഗ്രഹിച്ചത്, അതിന് കാരണവുമുണ്ട്: ഗൗതമി കപൂർ

അഭിറാം മനോഹർ
ഞായര്‍, 10 ഓഗസ്റ്റ് 2025 (14:20 IST)
Gautami Kapoor
മകളുടെ പിറന്നാള്‍ ദിനത്തില്‍ സെക്‌സ് ടോയ് സമ്മാനമായി നല്‍കാന്‍ ആഗ്രഹിച്ചെന്ന നടി ഗൗതമി കപൂറിന്റെ പരാമര്‍ശം വിവാദത്തില്‍. ഒരു അഭിമുഖത്തിനിടെയാണ് മകളുടെ പതിനാറാം ജന്മദിനത്തില്‍ ഒരു സെക്‌സ് ടോയ് ആണ് സമ്മാനമായി നല്‍കാന്‍ ആഗ്രഹിച്ചിരുന്നതെന്ന് ഗൗതമി കപൂര്‍ വ്യക്തമാക്കിയത്. ഈ വീഡിയോയാണ് നിലവില്‍ എക്‌സില്‍ പ്രചരിക്കുന്നത്.
 
 താരത്തിന്റെ ഈ തുറന്നുപറച്ചില്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണെന്നും എങ്ങനെയാണ് ഒരു അമ്മയ്ക്ക് ഇങ്ങനെ പൊതുജനങ്ങള്‍ക്ക് മുന്നിലിരുന്ന് പറയാനാകുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. അതേസമയം താരം പറഞ്ഞതിനെ അനുകൂലിക്കുന്നവരും ഏറെയാണ്. പല കുടുംബങ്ങളിലും ഇത്തരം വിഷയങ്ങള്‍ സ്വകാര്യമായാണ് കണക്കാക്കുന്നതും മകളുടെ പിറന്നാളിന് സെക്‌സ് ടോയ് അല്ലെങ്കില്‍ വൈബ്രേറ്റര്‍ സമ്മാനമായി നല്‍കാനാണ് താന്‍ ചിന്തിച്ചിരുന്നതെന്നുമാണ് ഗൗതമി കപൂര്‍ പറയുന്നു.
 
 അതേസമയം അമ്മയ്ക്ക് വട്ടായോ എന്നാണ് തന്നോട് മകള്‍ ചോദിച്ചതെന്നും ഗൗതമി കപൂര്‍ പറയുന്നു.തന്റെ സമീപനം സ്വന്തം അനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ടതാണെന്നും ഗൗതമി കപൂര്‍ പറയുന്നു. എന്റെ മകള്‍ക്ക് 19 വയസായി. എനിക്ക് അങ്ങനൊരു ചിന്തയുണ്ടായതില്‍ അവള്‍ നന്ദിയുള്ളവളാണ്. അതിന് എന്നെ അവള്‍ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഗൗതമി കപൂര്‍ പറഞ്ഞു. അതേസമയം എപ്പോഴാണ് കുട്ടികളോട് ലൈംഗികതയെ പറ്റിയെല്ലാം സംസാരിക്കേണ്ടത് എന്നതിന്റെ പശ്ചാത്തലത്തില്‍ ഗൗതമി കപൂറിന്റെ അഭിമുഖം ചര്‍ച്ചയാവുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

അടുത്ത ലേഖനം