Webdunia - Bharat's app for daily news and videos

Install App

പൃഥ്വി എന്നെക്കാൾ നല്ല സംവിധായകനാവുമെന്ന് അന്നേ അറിയുമായിരുന്നു, പൃഥിയോട് പറഞ്ഞിരുന്നു: ശശികുമാർ

അഭിറാം മനോഹർ
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (17:06 IST)
Sasikumar, Prithviraj
തമിഴ് സിനിമയുടെ ഗതിമാറ്റിയ സിനിമയായാണ് 2008ല്‍ റിലീസ് ചെയ്ത സുബ്രഹ്മണ്യപുരം എന്ന സിനിമയെ കണക്കാക്കുന്നത്. തുടര്‍ന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം സുബ്രഹ്മണ്യപുരത്തിന്റെ ചുവട് പിടിച്ചുകൊണ്ടുള്ള റൂറല്‍ സ്റ്റോറുകള്‍ ഒരുപാട് വന്നിരുന്നു. നടനായി പിന്നീട് പേരെടുത്ത ശശികുമാര്‍ ആയിരുന്നു സുബ്രഹ്മണ്യപുരം എന്ന സിനിമയുടെ സംവിധായകന്‍. പിന്നീട് നാടോടികള്‍,സുന്ദരപാണ്ഡ്യന്‍ തുടങ്ങിയ സിനിമകളും ശശികുമാര്‍ സംവിധാനം ചെയ്തിരുന്നു.
 
മലയാളത്തില്‍ ജോണി ആന്റണി സംവിധാനം ചെയ്ത മാസ്റ്റേഴ്‌സിലും ശശികുമാര്‍ അഭിനയിച്ചിട്ടുണ്ട്. മാസ്റ്റേഴ്‌സില്‍ തന്നെ സജസ്റ്റ് ചെയ്തത് പൃഥ്വിരാജാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശശികുമാര്‍. താന്‍ വന്നാല്‍ മാത്രമെ സിനിമ ചെയ്യുന്നുള്ളുവെന്ന് പൃഥ്വിരാജ് സംവിധായകനോട് പറഞ്ഞിരുന്നതായും ഒരു അഭിമുഖത്തില്‍ ശശികുമാര്‍ പറഞ്ഞു. സിനിമയുടെ ഡയലോഗെല്ലാം മറ്റൊരാള്‍ ഡബ് ചെയ്തത് കാസറ്റിലാക്കിയാണ് പഠിച്ചത്. അന്ന് പഠിച്ച ഡയലോഗുകള്‍ ഇന്നും മറന്നിട്ടില്ലെന്ന് ശശികുമാര്‍ പറയുന്നു.
 
പൃഥ്വിയ്‌ക്കൊപ്പമുള്ള ഷൂട്ടിംഗ് രസകരമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളില്‍ ലൈറ്റിങ്ങിലും ട്രോളി മൂവ്‌മെന്റിലുമെല്ലാം പൃഥ്വി ശ്രദ്ധിച്ചിരുന്നു. അതെല്ലാം കണ്ടപ്പോള്‍ തന്നെ എന്നെക്കാള്‍ മികച്ച സംവിധായകനായി പൃഥ്വി മാറുമെന്ന് എനിക്ക് തോന്നിയിരുന്നു. അക്കാര്യം ഞാന്‍ പൃഥ്വിയോടും പറഞ്ഞിരുന്നതായി ശശികുമാര്‍ പറയുന്നു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് ശശികുമാര്‍ ഇക്കാര്യം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

കലാപശ്രമം, ഫോൺ ചോർത്തൽ കേസിൽ അൻവറിനെതിരെ കേസെടുത്ത് പോലീസ്

Israel Lebanan conflict: നസ്റുള്ളയുടെ വധം ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം, പ്രതികാരം ചെയ്യുമെന്ന് ഖമനയി

അധ്യാപികയുടെ എ ഐ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിദ്യാർത്ഥികൾക്കെതിര കേസ്

അടുത്ത ലേഖനം
Show comments