Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള ഫുട്‌ബോളിന്റെ സീന്‍ മാറും, സഞ്ജു സാംസണ്‍ മലപ്പുറം എഫ് സി ഉടമയാകുന്നു

Sanju Samson

അഭിറാം മനോഹർ

, വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (10:59 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സൂപ്പര്‍ ലീഗ് കേരളയിലെ ക്ലബായ മലപ്പുറം എഫ് സിയില്‍ ഓഹരികള്‍ സ്വന്തമാക്കി. ഉദ്ഘാടന സീസണിന് സൂപ്പര്‍ ലീഗ് കേരള തയ്യാറെടുക്കുമ്പോള്‍ സഞ്ജുവിനെ പോലൊരു താരത്തിന്റെ സാന്നിധ്യം ക്ലബിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് ഉറപ്പാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
 
സെപ്റ്റംബര്‍ 7ന് മലപ്പുറം എഫ് സിയും ഫോഴ്‌സ കൊച്ചിയും തമ്മിലാണ് സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരം. നടന്‍ പൃഥ്വിരാജാണ് ഫോഴ്‌സാ കൊച്ചിയുടെ ഉടമ. നടന്‍ ആസിഫ് അലി കണ്ണൂര്‍ വാരിയേഴ്‌സ് സഹ ഉടമയാണ്. സഞ്ജു സാംസണും കൂടി ഉടമകളുടെ ശ്രേണിയിലേക്ക് നിലവില്‍ ഉയര്‍ന്നിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാജയങ്ങൾ തുടർക്കഥ, ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ആദ്യ പത്തിൽ നിന്നും ബാബർ പുറത്ത്, നേട്ടമുണ്ടാക്കി സ്മിത്ത്