Webdunia - Bharat's app for daily news and videos

Install App

Swetha Menon: ഇപ്പോഴും ബിക്കിനിയിടാൻ തയ്യാർ, രതിനിർവേദവും കാമസൂത്രയും ഇനിയും ചെയ്യാൻ റെഡി: ശ്വേത മേനോൻ

അഭിറാം മനോഹർ
വ്യാഴം, 8 ഫെബ്രുവരി 2024 (19:17 IST)
മോഡലിംഗില്‍ നിന്നും സിനിമയിലെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശ്വേത മേനോന്‍. മമ്മൂട്ടിയ്‌ക്കൊപ്പം അനശ്വരം എന്ന സിനിമയിലൂടെയായിരുന്നു ആദ്യമായി താരം വെള്ളിത്തിരയിലെത്തിയത്. പിന്നീട് ബോളിവുഡ്, തെലുങ്ക്,തമിഴ് സിനിമകളില്‍ സജീവമായ താരം തന്റെ രണ്ടാം വരവിലാണ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ പാലേരി മാണിക്യം, രതിനിര്‍വേദം,കളിമണ്ണ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ മുതലായ സിനിമകളിലും താരം ഭാഗമായി.
 
തന്റെ സിനിമാകരിയറില്‍ ഏറെ ചര്‍ച്ചയാകപ്പെട്ട കാമസൂത്ര എന്ന സിനിമയിലും മലയാളത്തിലെ കള്‍ട്ട് ക്ലാസിക്കുകളില്‍ ഒന്നായിരുന്ന രതിനിര്‍വേദത്തിന്റെ റീമേയ്ക്കിലും ഗ്ലാമറസായി താരം അഭിനയിച്ചിരുന്നു. ഇനിയും അത്തരം വേഷങ്ങള്‍ ലഭിച്ചാല്‍ തയ്യാറാകുമോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്. ഇനിയും രതിനിര്‍വേദവും കാമസൂത്രയും ചെയ്യാന്‍ ഞാന്‍ തയ്യറാണ്. ഞാന്‍ ചെയ്ത ഒരു കാര്യം നല്ലതാണോ ചീത്തതാണോ എന്നത് ഞാന്‍ നോക്കാറില്ല. അതില്‍ ഖേദിക്കാറുമില്ല. ഞാന്‍ സ്വബോധത്തോടെ ചെയ്തവയാണ് അതെല്ലാം. ആരെങ്കിലും ബിക്കിനി ധരിച്ച് അഭിനയിക്കാന്‍ പറഞ്ഞാലും അത് ചെയ്യും. കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതിന് തയ്യാറാണ്. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശ്വേത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം