അല്ലു അർജുന്റെ പുഷ്പ - ദ റൈസ് റിലീസ് ചെയ്തിട്ട് 6 മാസത്തിലേറെയായി. 
	ആഗോളതലത്തിൽ 360 കോടിയിലധികം ഗ്രോസ് നേടിയ ചിത്രം മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	 പുഷ്പ പാട്ടുകൾ ചേർന്ന ആൽബം യൂട്യൂബിൽ മാത്രം 5 ബില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി. ഇന്ത്യയിലെ മറ്റേത് സംഗീത ആൽബത്തിനും ലഭിക്കാത്ത അത്ര കാഴ്ചക്കാരാണ് പുഷ്പ ലഭിച്ചിരിക്കുന്നത് എന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. റോക്ക്സ്റ്റാർ ഡിഎസ്പി എന്ന് വിളിക്കപ്പെടുന്ന ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.