Idli Kadai: 'ഇഡ്ലി കടൈ' എപ്പോൾ ഒ.ടി.ടിയിൽ എത്തും?; റൈറ്റ്സ് വിറ്റത് 45 കോടിക്ക്
അരുൺ വിജയ്, നിത്യ മേനോൻ, ശാലിനി പാണ്ഡെ, രാജ്കിരൺ, പാർഥിപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
കുബേരയ്ക്കു ശേഷം ധനുഷ് നായകനായെത്തിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിൽ നിത്യ മേനോൻ ആണ് നായിക. ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അരുൺ വിജയ്, നിത്യ മേനോൻ, ശാലിനി പാണ്ഡെ, രാജ്കിരൺ, പാർഥിപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
പക്കാ ഇമോഷണൽ ഡ്രാമയാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ധനുഷ് തന്നെയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നതും. വ്യക്തിപരമായി തനിക്കേറെ അടുപ്പമുള്ള ചിത്രമാണ് ഇഡ്‌ലി കടൈ എന്ന് പ്രൊമോഷൻ ചടങ്ങുകൾക്കിടെ ധനുഷ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശത്തെ സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബറിൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങിനെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 45 കോടിയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഒടിടി റിലീസ് തീയതിയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.