Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേടന്റെ സ്ഥാനത്ത് ദിലീപിന് ആയിരുന്നു അവാർഡ് എങ്കിൽ...; ചർച്ചയായി സംവിധായകന്റെ പോസ്റ്റ്

വേടന് അവാർഡ് നൽകിയത് വിമർശിച്ച് സംവിധായകൻ കെ.പി വ്യാസൻ.

Vedan

നിഹാരിക കെ.എസ്

, ചൊവ്വ, 4 നവം‌ബര്‍ 2025 (08:37 IST)
ലൈംഗികാരോപണ കേസുകളിൽ ഉൾപ്പെട്ട റാപ്പർ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകിയത് ചില കോണുകളിൽ നിന്നും വിമർശനമുയരാൻ കാരണമായി. വേടന് അവാർഡ് നൽകിയത്  വിമർശിച്ച് സംവിധായകൻ കെ.പി വ്യാസൻ. 
 
വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്‌കാരിക നായികാനായകന്മാർ എന്തൊക്കെ ബഹളം വച്ചേനെ എന്നാണ് വ്യാസൻ ചോദിക്കുന്നത്. ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ എന്നും വ്യാസൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
 
വ്യാസന്റെ കുറിപ്പ്:
 
വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാർ എന്തുമാത്രം ബഹളം വച്ചേനെ? മാധ്യമ പൂങ്കവന്മാർ ചർച്ചിച്ചു ചർച്ചിച്ചു നേരം വെളുപ്പിക്കുമായിരുന്നില്ലേ? ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ…… 
 
ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവർ മാത്രം അവാർഡിന് അയച്ചാൽ മതി എന്ന് നിബന്ധനയും ഉണ്ട്. ആയതിനാൽ ഞാൻ ഈ അവാർഡിനെ അംഗീകരിക്കുന്നു. അറിയപ്പെടുന്ന നല്ല ഒന്നാന്തരം കമ്മിയായ പ്രകാശ് രാജ് ആണ് ചെയർമാൻ എങ്കിലും. എല്ലാ പുരസ്‌കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ. 
 
നബി : ചില വർഷങ്ങൾക്കു മുൻപ് കമ്മാരസംഭവം എന്ന ചിത്രത്തിന് ദിലീപിന് അവാർഡ് കൊടുക്കുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ പരിഗണിക്കരുത് എന്ന് പറഞ് ബഹളം വച്ച സാംസ്‌കാരിക നായകർക്കും സർക്കാരിന് തന്നെയും നല്ല നമസ്‌കാരം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി: നടന്‍, മികച്ച നടന്‍, മഹാനടന്‍ ! കഥാപാത്ര പൂര്‍ണതയുടെ അനായാസത