Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലൈവന് ഫാൽക്കൈ പുരസ്‌കാരം കിട്ടിയതിൽ സന്തോഷം, ആശംസയറിയിച്ച് മോദി

തലൈവന് ഫാൽക്കൈ പുരസ്‌കാരം കിട്ടിയതിൽ സന്തോഷം, ആശംസയറിയിച്ച് മോദി
, വ്യാഴം, 1 ഏപ്രില്‍ 2021 (12:51 IST)
ഈ വർഷത്തെ ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കിയ നടൻ രജനീകാന്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തലൈവന് അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
 
തലമുറകളോളം ജനപ്രീതി നേടാൻ കഴിഞ്ഞ വൈവിധ്യമുള്ള വേഷങ്ങളും ആകർഷകമായ വ്യക്തിത്വവും കൊണ്ട് പ്രശംസപിടിച്ചുപറ്റിയ കുറച്ചുപേർ മാത്രമാണുള്ളത്. തലൈവന് ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടാനായതിൽ സന്തോഷം. അഭിനന്ദനങ്ങൾ മോദി കുറിച്ചു.
 
മോഹൻലാൽ ,ശങ്കർ മഹാദേവൻ,ആശാ ബോസ്ലെ, എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരെഞ്ഞെടുത്തത്. പുരസ്‌കാരം നേടുന്ന 12മത് തെന്നിന്ത്യൻ താരമാണ് രജനീകാന്ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മനുഷ്യത്വത്തിന്റെ റോള്‍ മോഡല്‍',രജനീകാന്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍