Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ചിത്രത്തിന്റെ പേരില്‍ ഇന്നും പഴി കേള്‍ക്കുന്നു:എം എ നിഷാദ്

ആ ചിത്രത്തിന്റെ പേരില്‍ ഇന്നും പഴി കേള്‍ക്കുന്നു:എം എ നിഷാദ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 23 ജനുവരി 2023 (10:19 IST)
സംവിധായകന്‍ എം എ നിഷാദ് സിനിമ തിരക്കുകളിലാണ്. അദ്ദേഹത്തിന്റെ പത്താമത്തെ ചിത്രമായ അയ്യര് കണ്ട ദുബായ് ഒരുങ്ങുകയാണ്. മുകേഷും ഉര്‍വശിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമയുടെ പേരില്‍ ഇന്നും പഴി കേള്‍ക്കുന്നുവെന്ന് സംവിധായകന്‍.
 
നിഷാദിന്റെ വാക്കുകളിലേക്ക്
 
''അയ്യര് കണ്ട ദുബായ്''
 
ഞാന്‍ സംവിധാനം ചെയ്യുന്ന പത്താമത്തെ
സിനിമ...വെല്‍ത്ത് ഐ പ്രൊഡക്ഷന്റ്‌റെ 
ബാനറില്‍ സുഹൃത്ത് വിഗ്‌നേഷ് വിജയകുമാറാണ് നിര്‍മ്മാതാവ്...
 
ഈ കഴിഞ്ഞ ദിവസം ചിത്രത്തിന്ററെ ലോഞ്ച് എറണാകുളം ക്രൗണ്‍ പ്‌ളാസയില്‍
വെച്ച് നടന്നു.എന്റ്‌റെ സിനിമാ ജീവിതത്തിലെ അനര്‍ഘ നിമിഷം..
ബാലതാരമായി അഭിനയിച്ചിട്ടുങ്കിലും,
ഈ രംഗത്തേക്ക് കാല്‍ വെച്ചിട്ട്,25
വര്‍ഷങ്ങളായി..ഒരാള്‍ മാത്രം എന്ന
മമ്മൂട്ടി നായകനായ സത്യന്‍ അന്തിക്കാട് 
ചിത്രത്തിലൂടെ വളരെ ചെറുപ്രായത്തില്‍
നിര്‍മ്മാതാവിന്റ്‌റെ മേലങ്കി അണിഞ്ഞു..
സിനിമയോടുളള അടങ്ങാത്ത പാഷന്‍
അത് കൊണ്ട് മാത്രം ഇവിടെ വരെയെത്തി
തിരിഞ്ഞ് നോക്കുമ്പോള്‍ വന്‍ വിജയങ്ങളുടെ പതക്കങ്ങള്‍ എന്റ്‌റെ
കുപ്പായത്തില്‍ തുന്നിയിട്ടില്ല..കൂടുതലും
പരാജയത്തിന്റ്‌റെ കയിപ്പുനീര്‍ ഭക്ഷിക്കാനായിരുന്നു യോഗം...
പക്ഷെ ഞാന്‍ സംതൃപ്തനാണ്..
എന്റ്‌റെ സിനിമകള്‍ മഹത്തരമാണെന്ന്
എവിടേയും കൊട്ടിഘോഷിച്ചിട്ടില്ല..
സമൂഹത്തോട് സംവേദിക്കാന്‍ കഴിഞ്ഞ
ചിത്രങ്ങളായിരുന്നു ഏറിയ പങ്കും,ഒരു
ചിത്രമൊഴികെ...ആ ചിത്രത്തിന്റ്‌റെ പേരില്‍
ഇന്നും പഴി കേള്‍ക്കുന്നു...പകലും,വൈരവും
കിണറുമൊന്നും പരാമര്‍ശിക്കാതെ,
ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തിനെ
മാത്രം പ്രദിപാദിച്ചുകൊണ്ടുളള വിമര്‍ശനങ്ങള്‍ അഭംഗുരം തുടരുന്നു.
വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്നു.
പറഞ്ഞ് വന്നത്,';അയ്യര് കണ്ട ദുബായ് '' എന്ന പുതിയ ചിത്രത്തെ കുറിച്ചാണ്.
പതിവ് രീതികളില്‍ നിന്നും മാറി ചിന്തിച്ച്
കൊണ്ട് ഞാന്‍ അണിയിച്ചൊരുക്കുന്ന
സിനിമയാണ്...പൂര്‍ണ്ണമായും ഒരു എന്റെര്‍റ്റൈനെര്‍ ..
പ്രതിഭാധനരായ കലാകാരന്മാരാണ്
എന്നോടൊപ്പം സഹകരിക്കുന്നത്.
മുകേഷ്,ഉര്‍വ്വശി,ധ്യാന്‍ ശ്രീനിവാസന്‍
ഷൈന്‍ ടോം ചാക്കോ,ദുര്‍ഗ്ഗാ കൃഷ്ണ
അലന്‍സിയര്‍,ജാഫര്‍ ഇടുക്കി,തുടങ്ങിയ
ഒരു നീണ്ട നിര തന്നെ എന്നോടൊപ്പമുണ്ട്
ആദ്യമായി രചന നിര്‍വ്വഹിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ ഉത്തരവാദിത്തം കൂടുതലാണ്..
സുഹൃത്ത് സോഹന്‍ സീനുലാലും
സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനനും നല്‍കിയ പ്രചോദനം
ഈ വേളയില്‍ സ്മരിക്കുന്നു ...
സിനിമയെ കുറിച്ച് കൂടുതല്‍ പറയുന്നില്ല
സിനിമ സംസാരിക്കട്ടെ അതാണ് ശരി.
എന്റ്‌റെ ശക്തി എന്റ്‌റെ നിര്‍മ്മാതാക്കളാണ്
ഈ ചിത്രത്തിനും എനിക്ക് ലഭിച്ചത്
ഏത് സംവിധായകനും ആഗ്രഹിക്കുന്ന
നിര്‍മ്മാതാവിനേയാണ്..
വിഗ്‌നേഷ് വിജയകുമാര്‍ എന്ന എന്റ്‌റെ
സഹോദരതുല്ല്യനായ സുഹൃത്തിനെ
നിര്‍മ്മാതാവായി കിട്ടിയതാണ് ഈ 
സിനിമയുടേയും എന്റ്‌റേയും ഭാഗ്യം.
സിനിമ വിശേഷങ്ങള്‍ പുറത്ത് വന്ന
അന്ന് മുതല്‍ എനിക്കെതിരെ ശക്തമായ
പാരകളും എതിര്‍പ്പുകളും വരുകയും,
വിഗ്‌നേഷിനെ ഈ ചിത്രത്തില്‍ നിന്നും
പിന്തിരിപ്പിക്കാന്‍ പല രീതിയിലുളള
ശ്രമങ്ങള്‍ ചിലരുടെ ഭാഗത്ത് നിന്ന്
വന്നെങ്കിലും എന്നെ വിശ്വസിച്ച് എനിക്ക്
എല്ലാ പിന്തുണയും നല്‍കിയ വിഗ്‌നേഷിനോട്
പകരം നല്‍കാന്‍ സ്‌നേഹം മാത്രം...
എനിക്കെതിരെ പ്രവര്‍ത്തിച്ചവരില്‍
ഒരാളായ ആ സംവിധായക പ്രതിഭക്ക്
നമോവാക്യം..
എന്റ്‌റെ സിനിമാ ജീവിതത്തിലെ 25
വര്‍ഷങ്ങള്‍ ആഘോഷിക്കണമെന്ന
നിര്‍ബന്ധം വിഗ്‌നേഷിനായിരുന്നു.
ഞാന്‍ നിര്‍മ്മിച്ച ചിത്രങ്ങളുടെ സംവിധായകരേയും,എഴുത്തുകാരേയും
സംവിധാനം ചെയ്ത ചിത്രങ്ങളുടെ 
നിര്‍മ്മാതാക്കളേയും അന്നേ ദിവസം
ആദരിക്കാന്‍ കഴിഞ്ഞതില്‍ തികഞ്ഞ
ചാരിതാര്‍ത്ഥ്യമുണ്ട്..
പരിപാടി നടന്ന ഹോളിന് യശ്ശശരീരനായ 
പ്രിയ നടന്‍ ശ്രീ പ്രേംനസീറിന്റ്‌റെ പേരിടണമെന്ന എന്റ്‌റെ നിര്‍ദ്ദേശം
എല്ലാവരും സ്വീകരിച്ചു..ജനുവരി 16
അദ്ദേഹത്തിന്റ്‌റെ ഓര്‍മ്മദിനം കൂടിയാണ്
അവതാരക ഡയാനഹമീദ്,പ്രേം നസീറിനെ
കുറിച്ചുളള ഹൃസ്വ വീഢിയോ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടെ
ചടങ്ങാരംഭിച്ചു..ഡയാന ഈ ചിത്രത്തില്‍
ഒരു വേഷം ചെയ്യുന്നുമുണ്ട്...
ബഹുമാനപ്പെട്ട സഹകരണ വകുപ്പ്
മന്ത്രി ശ്രീ വി എന്‍ വാസവന്‍ ഉത്ഘാടനം 
ചെയ്ത പരിപാടിയുടെ മുഖ്യാതിഥി
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട 
സംവിധായകനും,എന്റ്‌റെ ആദ്യ ചിത്രമായ
ഒരാള്‍ മാത്രം അണിയിച്ചൊരുക്കിയ 
ശ്രീ സത്യന്‍ അന്തിക്കാടായിരുന്നു..
മലയാളത്തിന്റ്‌റെ കിംഗ് മേക്കര്‍ പ്രിയപ്പെട്ട
സംവിധായകന്‍ ജോഷി സാറും,മലയാള
പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ
സിബി സാറും,നിര്‍മ്മാതാവ് ശ്രീ സിയാദ്
കോക്കറുടെയെല്ലാം സാന്നിധ്യം പരിപാടിക്ക്
മാറ്റ് കൂട്ടി..
മുകേഷ്,ഷൈന്‍,ദുര്‍ഗ്ഗ,ഇര്‍ഷാദ്,ജാഫര്‍ ഇടുക്കി,സോഹന്‍ സീനുലാല്‍,കൈലാഷ്,
പ്രജോദ് കലാഭവന്‍,ദിവ്യ നായര്‍,രശ്മി
തെസ്‌നിഖാന്‍,നവാസ് വളളിക്കുന്ന്,
തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
 
''അയ്യര് കണ്ട ദുബായ്'' എന്ന നമ്മുടെ
സിനിമയുടെ വിശേഷങ്ങള്‍ ഇവിടെ
തുടങ്ങുന്നു...
കൂടെയുണ്ടാകണം...
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമ അശോകനെ കൂടുതല്‍ ഉപയോഗിക്കണം:എം എ നിഷാദ്