തെലുങ്ക്-കന്നഡ സിനിമാ താരം രശ്‌മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് നടത്തി. കുടക് ജില്ലയിലെ വിരാജ്‌പേട്ടിലെ രശ്മികയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്. റെയ്‌ഡ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്.
കന്നഡയിൽ സൂപ്പർ ഹിറ്റായ രക്ഷിത് ഷെട്ടിയുടെ കിരിക്ക് പാർട്ടിയിലൂടെയാണ് രശ്‌മിക സിനിമയിൽ എത്തിയത്. ഗീതാ ഗോവിന്ദം,ഡിയർ ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് രശ്‌മിക.