Webdunia - Bharat's app for daily news and videos

Install App

ബോക്‌സോഫീസിലെ മോശം പ്രകടനം പണിയായി, ഇന്ത്യന്‍ 2 വിന്റെ ഒടിടി റിലീസ് വൈകുന്നു

അഭിറാം മനോഹർ
ബുധന്‍, 31 ജൂലൈ 2024 (16:47 IST)
അടുത്തിടെ വമ്പന്‍ ഹൈപ്പിലെത്തി ബോക്‌സോഫീസില്‍ പരാജയപ്പെട്ട സിനിമയാണ് കമല്‍ഹാസന്‍- ശങ്കര്‍ സിനിമയായ ഇന്ത്യന്‍ 2. ജൂലൈ 12ന് റിലീസ് ചെയ്ത സിനിമയ്ക്ക് ആദ്യ ദിനം തന്നെ മോശം അഭിപ്രായങ്ങള്‍ ലഭിച്ചതോടെയാണ് ബോക്‌സോഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ സിനിമ പരാജയപ്പെട്ടത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ സിനിമയുടെ ദൈര്‍ഘ്യം കുറച്ചുവെങ്കിലും ഇതൊന്നും തന്നെ സിനിമയ്ക്ക് തുണയായില്ല.
 
 ഇപ്പോഴിതാ ഓഗസ്റ്റ് 15ന് ഒടിടി റിലീസാകാനിരുന്ന സിനിമയുടെ ഒടിടി റിലീസ് വൈകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബ്രഹ്മാണ്ഡ സിനിമയെന്ന ലേബലില്‍ എല്ലാ ഭാഷകളിലുമായി 150 കോടിയോളം മുടക്കി ഒടിടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം എടുത്തിരുന്നത്. എന്നാല്‍ ബോക്‌സോഫീസില്‍ സിനിമ തകര്‍ന്നടിഞ്ഞതില്‍ നെറ്റ്ഫ്‌ളിക്‌സ് നിരാശരാണെന്നാണ് വിവരങ്ങള്‍. അതിനാല്‍ തന്നെ അഡ്വാന്‍സ് തുകയായി നല്‍കിയ 75 കോടി തിരികെ ആവശ്യപ്പെട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് അധികൃതര്‍. ഓഗസ്റ്റ് 2 നാണ് ആദ്യം സിനിമയുടെ റിലീസ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പല കാരണങ്ങള്‍ കൊണ്ട് റിലീസ് നീളുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പ്രദേശങ്ങളിലും ഓണസദ്യ വിളമ്പുന്നത് വ്യത്യസ്ഥ രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയണം

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്! പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്

ഓണാഘോഷത്തിനിടയിലെ ഇഡ്ഡലി തീറ്റ മത്സരം; പാലക്കാട് ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50കാരന്‍ മരിച്ചു

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഈ ഏഴുജില്ലകളില്‍ മഴയ്ക്ക് സാധ്യത

കോട്ടയത്ത് ടിടിഇയുടെ വേഷത്തിലെത്തി തീവണ്ടിയില്‍ പരിശോധന നടത്തിയ യുവതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments