Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ 2 കമല്‍ഹാസന്റെ ആറാട്ടായോ? 3 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ ഇങ്ങനെ

Indian 2

അഭിറാം മനോഹർ

, തിങ്കള്‍, 15 ജൂലൈ 2024 (19:41 IST)
കോളിവുഡില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ഇന്ത്യന്‍ 2 കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്ന ഇന്ത്യന്‍ സിനിമയുടെ സീക്ക്വല്‍ ആയിരുന്നിട്ടും പ്രതീക്ഷിച്ച വരവേല്‍പ്പല്ല സിനിമയ്ക്ക് ലഭിച്ചത്. 100 വയസിന് മുകളിലുള്ള നായക കഥാപാത്രത്തിന്റെ ഫൈറ്റ് രംഗങ്ങളും സിനിമയുടെ ദൈര്‍ഘ്യവുമെല്ലാം ആരാധകരെ മടൂപ്പിച്ചപ്പോള്‍ നെഗറ്റീവ് റിവ്യൂസും ട്രോളുകളുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
 
ഭേദപ്പെട്ട അഡ്വാന്‍സ് ബുക്കിങ്ങോടെ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ സിനിമ ആദ്യ ദിവസം തന്നെ ബോക്‌സോഫീസില്‍ 30.25 കോടി രൂപ കളക്ട് ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ ആദ്യ ദിനം തന്നെ നെഗറ്റീവ് റിവ്യൂ ലഭിച്ചതോടെ അടുത്ത ദിവസം സിനിമയുടെ കളക്ഷന്‍ 21.1 കോടിയായി കുറഞ്ഞു. സിനിമ റിലീസ് ചെയ്ത് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഞായറാഴ്ച 17.8 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ഇതോടെ ആദ്യ വാരാന്ത്യത്തില്‍ 69.15 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും സിനിമ നേടിയത്. അതേസമയം വിദേശങ്ങളിലെ കണക്ക് കൂടി പരിശോധിക്കുമ്പോള്‍ സിനിമ ഇതിനകം 100 കോടി ക്ലബില്‍ ഇടം നേടി. 109.15 കോടി രൂപയാണ് 3 ദിവസം കൊണ്ട് സിനിമ സ്വന്തമാക്കിയത്.
 
 250 കോടിയോളം മുടക്കിയാണ് ഇന്ത്യന്‍ 2 തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ സ്ഥിരതയോട് കൂടി രണ്ടാഴ്ചയെങ്കിലും ബോക്‌സോഫീസില്‍ മികച്ച പ്രകടനം തന്നെ നടത്തിയാലെ സിനിമ ലാഭത്തിലാവുകയുള്ളു. എന്നാല്‍ ആദ്യദിനം മുതല്‍ കളക്ഷന്‍ കുറഞ്ഞതോടെ സിനിമ സാമ്പത്തികമായി ലാഭം നേടുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. ആരാധകരുടെ വിമര്‍ശനങ്ങളെ തുടര്‍ന്ന് സിനിമയുടെ 20 മിനിറ്റോളം വരുന്ന രംഗങ്ങള്‍ നിര്‍മാതാക്കള്‍ വെട്ടിമാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് ചെയ്തത് 10 തിയേറ്ററുകളിൽ മാത്രം, രണ്ടാം വാരം 80 തിയേറ്ററുകൾ, കേരളത്തിൽ തരംഗമായി കിൽ