Webdunia - Bharat's app for daily news and videos

Install App

മൺഡേ ടെസ്റ്റിൽ തകർന്ന് താത്ത, പ്രേക്ഷകരില്ലാതെ "കതറവിട്ട്" ഇന്ത്യൻ 2

അഭിറാം മനോഹർ
ചൊവ്വ, 16 ജൂലൈ 2024 (13:16 IST)
തിങ്കളാഴ്ചത്തെ ബോക്‌സോഫീസ് കളക്ഷനില്‍ കുത്തനെ വീണ് ശങ്കര്‍- കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍ 2. വാരാന്ത്യം കഴിഞ്ഞെത്തുന്ന ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് ഒരു സിനിമയുടെ യഥാര്‍ഥ റിസള്‍ട്ട് വ്യക്തമാവുക എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയാറുള്ളത്. തിങ്കളാഴ്ച ടെസ്റ്റില്‍ ദയനീയമായ വീഴ്ചയാണ് ഇന്ത്യന്‍ 2വിന് സംഭവിച്ചതെന്ന് തിങ്കളാഴ്ച ത്തെ കളക്ഷന്‍ റെക്കോര്‍ഡ് വ്യക്തമാക്കുന്നു.
 
 ജൂണ്‍ 12ന് റിലീസായത് മുതല്‍ എല്ലാഭാഗത്ത് നിന്നും നെഗറ്റീവ് റിവ്യൂവാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്.  വന്‍ ചിത്രങ്ങളുടെ ഭാവി വ്യക്തമാവുക തിങ്കളാഴ്ച കളക്ഷനില്‍ ആകും എന്നതിനാല്‍ തന്നെ ഇന്ത്യന്‍ 2വിന് തിങ്കളാഴ്ച പ്രധാനമായിരുന്നു. എന്നാല്‍ ഞായറാഴ്ച 15.35 ആഭ്യന്തര വിപണിയില്‍ നേടിയ ഇന്ത്യന്‍ 2 വിന് തിങ്കളാഴ്ച 3.15 കോടി രൂപ മാത്രമാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും നേടാനായത്. റിലീസ് ദിനമായ വെള്ളിയാഴ്ച 25.6 കോടിയും ശനിയാഴ്ച 18.2 കോടി രൂപയുമായിരുന്നു സിനിമയുടെ കളക്ഷന്‍.
 
ആദ്യദിനത്തില്‍ തന്നെ ശക്തമായ വിമര്‍ശനം നേരിട്ടതോടെ സിനിമയുടെ 20 മിനിറ്റോളം വരുന്ന ദൃശ്യങ്ങള്‍ അണിയറക്കാര്‍ നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ഗുണം ചെയ്തില്ലെന്നാണ് തിങ്കളാഴ്ചയിലെ കളക്ഷന്‍ കണക്കുകള്‍ കാണിക്കുന്നത്. തിങ്കളാഴ്ച ടെസ്റ്റില്‍ പരാജയമായതോടെ ശങ്കറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നാകും ഇന്ത്യന്‍ 2 എന്ന് വ്യക്തമായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലാക്കട്ടെ കള്ളപ്പണ വിവാദം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ

ഷാഫിയേയും രാഹുലിനേയും നുണ പരിശോധനയ്ക്കു വെല്ലുവിളിച്ച് സിപിഎം; കോണ്‍ഗ്രസ് പ്രതിരോധത്തില്‍

'നിങ്ങളുടെ പ്രൊഫഷണലിസം മികച്ചതായിരുന്നു'; കമലയോടു കുശലം പറഞ്ഞ് ട്രംപ്, ഫോണില്‍ വിളിച്ച് മോദി

തിരഞ്ഞെടുപ്പ് തോല്‍വി സമ്മതിക്കുന്നു, പക്ഷേ പോരാട്ടം തുടരും: കമല ഹാരിസ്

താല്‍ക്കാലിക മറവി രോഗം; പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍

അടുത്ത ലേഖനം
Show comments