Webdunia - Bharat's app for daily news and videos

Install App

'ഇന്ത്യൻ 2' ചിത്രീകരണം ഡിസംബറില്‍, കമലും ഷങ്കറും ഡേറ്റുകള്‍ തീരുമാനിച്ചു!

അതുല്‍ ജീവന്‍
ശനി, 24 ഒക്‌ടോബര്‍ 2020 (15:14 IST)
കമൽഹാസൻ - ഷങ്കര്‍ ടീമിൻറെ ബിഗ് ബജറ്റ് ചിത്രമായ 'ഇന്ത്യൻ 2' ലോക്ക് ഡൗൺ സമയത്ത് ഷൂട്ടിംഗ് നിർത്തിവെച്ചതോടെ ഉപേക്ഷിക്കപ്പെട്ടതായുളള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. 400 കോടി ബജറ്റിൽ പ്ലാന്‍ ചെയ്‌ത സിനിമയുടെ ബജറ്റ് നേര്‍പകുതിയായി വെട്ടിച്ചുരുക്കണമെന്ന് നിര്‍മ്മാണക്കമ്പനിയായ ലൈക ആവശ്യപ്പെട്ടെന്നും അത് ഷങ്കര്‍ അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ബജറ്റ് 220 കോടിയായി അംഗീകരിച്ചതായും സൂചനയുണ്ട്. സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ത്യന്‍ 2 പുനരാരംഭിക്കുന്നതില്‍ ലൈക്കയുടെ നിലപാട് വ്യക്തമാക്കണെന്നാവശ്യപ്പെട്ട് ഷങ്കര്‍ കത്തയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
 
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡിസംബറില്‍ ഇന്ത്യന്‍ 2 ചിത്രീകരണം പുനരാരംഭിക്കാനാണ് ഷങ്കറും കമല്‍ഹാസനും ചേര്‍ന്ന് പദ്ധതിയിടുന്നത്. ഷെഡ്യൂള്‍ ആരംഭിക്കുന്ന ഡേറ്റ് ഇരുവരും ചേര്‍ന്ന് തീരുമാനിച്ചു. ഏറെനാള്‍ നീളുന്ന ഒരൊറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
 
ഓരോ രംഗത്തും അഞ്ഞൂറിലധികം പേര്‍ അഭിനയിക്കേണ്ടത് ആവശ്യമാണെന്നും കൊവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ അതിന് സാധ്യമാകാതെ വന്നതാണ് സിനിമ വൈകാന്‍ കാരണമെന്നും ലൈക അറിയിച്ചിട്ടുണ്ട്. ലൈക പ്രതിനിധികള്‍ കഴിഞ്ഞ ദിവസം കമല്‍ഹാസനെ സന്ദര്‍ശിക്കുകയും ചെയ്‌തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്ഷിതാക്കൾ വഴക്കുപറഞ്ഞുവെന്ന് കുറിപ്പ്, 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

ഇ ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയെടുത്തു, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ അറസ്റ്റിൽ

പ്രയാഗ്‌രാജിലേക്ക് പോകുന്നവരുടെ തിരക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം, അൻപതിലേറെ പേർക്ക് പരുക്ക്

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്

അടുത്ത ലേഖനം
Show comments