Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടക്കിയ കോടികള്‍ പോകട്ടെ, ഇന്ത്യന്‍ 2 വേണ്ടെന്നുവയ്‌ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു ?

Kamal Haasan

സുബിന്‍ ജോഷി

, ബുധന്‍, 29 ഏപ്രില്‍ 2020 (20:49 IST)
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ഇന്ത്യന്‍ 2’ ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നായകനായ കമല്‍ഹാസനുമായുള്ള അഭിപ്രായ വ്യത്യാസം കടുത്തതോടെയാണ് ചിത്രം ഉപേക്ഷിക്കാന്‍ ലൈക തീരുമാനിച്ചതെന്നാണ് വിവരം. ഉടന്‍ തന്നെ ലൈക ഇത് ഔദ്യോഗികമായി പുറത്തുവിടുമെന്നും അറിയുന്നു.
 
ഇന്ത്യന്‍ 2ന്‍റെ ലൊക്കേഷനില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ ക്രെയിന്‍ അപകടമാണ് നിര്‍മ്മാതാക്കളും കമല്‍ഹാസനും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്‍റെ പ്രധാന കാരണം. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കമലിന്‍റെ പരസ്യനിലപാടുകളും ലൈകയെ പ്രകോപിപ്പിച്ചു.
 
എന്നാല്‍ ലൈക ചിത്രത്തില്‍ നിന്ന് പിന്‍‌മാറിയാലും മറ്റേതെങ്കിലും പ്രൊഡക്ഷന്‍ ഹൌസുമായി സഹകരിച്ച് ഇന്ത്യന്‍ 2 യാഥാര്‍ത്ഥ്യമാക്കാന്‍ ഷങ്കര്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം തന്‍റെ അടുത്ത ചിത്രത്തിന്‍റെ തിരക്കഥാരചനയിലുമാണ് ഷങ്കര്‍. ആ സിനിമയില്‍ അജിത് ആയിരിക്കും നായകന്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സുപ്രഭാതത്തിൽ ഞാൻ മുരളിക്ക് ശത്രുവായി, കാരണം പറയാതെ അദ്ദേഹം യാത്രയായി; ഇമോഷണലായി മമ്മൂട്ടി