ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരം തെലുങ്ക് നടൻ ചിരഞ്ജീവിയ്ക്ക്. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നാല് പതിറ്റാണ്ടുകളായി തെലുങ്ക് സിനിമയ്ക്ക് നൽകിയ സംഭാവനകളെ കണക്കിലെടുത്താണ് പ്രഖ്യാപനം.