Select Your Language

Notifications

webdunia
webdunia
webdunia
webdunia

2022ല്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും മികച്ച കളക്ഷന്‍ സ്വന്തമാക്കിയ അന്യഭാഷ ചിത്രങ്ങള്‍

2022ല്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും മികച്ച കളക്ഷന്‍ സ്വന്തമാക്കിയ അന്യഭാഷ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (17:22 IST)
അന്യഭാഷ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യാറുണ്ട്. 2022 ല്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും മികച്ച കളക്ഷന്‍ സ്വന്തമാക്കിയ അന്യഭാഷ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
 
പൊന്നിയിന്‍ സെല്‍വന്‍
 
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 1' സെപ്റ്റംബര്‍ 30 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തി.തമിഴ്നാട്ടില്‍ നിന്ന് മാത്രം 200 കോടിയിലെത്തിയ ആദ്യ തമിഴ് ചിത്രമായി മാറി. 'വിക്രം' എന്ന ചിത്രത്തിന് ശേഷം 450 കോടിയിലധികം നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. 25.5 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത് എന്നാണ് വിവരം.
 
കാന്താര
 
16 കോടി ബജറ്റിലാണ് കാന്താര നിര്‍മ്മിച്ചത്.400 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാനായ ചിത്രം നിര്‍മ്മിച്ചത് കെ ജി എഫ് സീരിസ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്.ഋഷഭ് ഷെട്ടിക്ക് നാല് കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.ഫോറസ്റ്റ് ഓഫീസറായി എത്തിയ കിഷോറിന് ഒരു കോടി രൂപയാണ് പ്രതിഫലം.സുധാരകയായി അഭിനയിച്ച പ്രമോദ് ഷെട്ടിക്ക് 60 ലക്ഷവും നിര്‍മ്മാതാക്കള്‍ നല്‍കി. 20 കോടിക്ക് അടുത്ത് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കി എന്നാണ് വിവരം.
 
വിക്രം
 
കേരളത്തില്‍ നിന്നും വിക്രമിന് നല്ല പ്രതികരണമാണ് ലഭിച്ചത്. മോളിവുഡില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറി വിക്രം. 40.5 കോടിയോളം കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആര്‍ആര്‍ആര്‍
 
ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. സംവിധായകന്‍ എസ് എസ് രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ആഗോള സിനിമാപ്രേമികള്‍ക്കിയില്‍ സ്വീകാര്യത നേടിയ ആര്‍ആര്‍ആര്‍ 2ന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളാണ് ആരംഭിച്ചത്.1112.5 കോടിയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്.
 
ചാര്‍ലി 777
 
രക്ഷിത് ഷെട്ടി നായകനായെത്തിയ '777 ചാര്‍ലി' ജൂണ്‍ 10നാണ് പ്രദര്‍ശനത്തിന് എത്തിയത്. ഏകാന്തതയില്‍ തളച്ചിടപ്പെട്ട, പരുക്കനായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. നായകള്‍ക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാര്‍ലിയെ ധര്‍മ എത്തിക്കുന്നതും അതിനെ തുടര്‍ന്ന് ധര്‍മക്ക് ചാര്‍ലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളും നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഗാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാര്‍ലിയുടെയും ധര്‍മയുടെയും മത്സരിച്ചുള്ള ഗംഭീര പ്രകടനം തന്നെയാണ് ഗാനരംഗത്തിന്റെ പ്രത്യേകത. ഒട്ടും നാടകീയത സൃഷ്ടിക്കാതെയുള്ള, ഇരുവരുടെയും അഭിനയമുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

' ഒട്ടും കൂടുതലുമല്ല, കുറവുമല്ല';അനഘയുടെ അഭിനയത്തെ പ്രശംസിച്ച് ബൈജു