Select Your Language

Notifications

webdunia
webdunia
webdunia
webdunia

18 തമിഴ് ചിത്രങ്ങള്‍ റിലീസിന് മുമ്പേ സ്വന്തമാക്കി ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍, സിനിമകളുടെ ലിസ്റ്റ്

Revolver Rita

കെ ആര്‍ അനൂപ്

, ബുധന്‍, 18 ജനുവരി 2023 (10:21 IST)
2023 കോളിവുഡിന് മികച്ച തുടക്കമാണ് സമ്മാനിച്ചിരിക്കുന്നത്. വാരിസ്, തുനിവ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന തമിഴ് സിനിമകളെ റിലീസിന് മുമ്പ് തന്നെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്‍ തുകയ്ക്ക് സ്വന്തമാക്കുകയാണ് പതിവ്.
 
 ഈ വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന 18 തമിഴ് ചിത്രങ്ങളുടെ ഡിജിറ്റല്‍ അവകാശം ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
എകെ 62, ചന്ദ്രമുഖി 2, ജപ്പാന്‍, മാമനന്‍, റിവോള്‍വര്‍ റീത്ത, തങ്കലാന്‍, വാതി, ആര്യന്‍, ലൈക പ്രൊഡക്ഷന്‍സ് നമ്പര്‍.18, 20, 24 ,ജിഗര്‍താണ്ഡ ഡബിള്‍ എക്‌സ് തുടങ്ങിയ സിനിമകള്‍ തിയേറ്ററുകളിലെ റിലീസിന് മുന്‍പേ വാങ്ങാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തയ്യാറായി. തിയേറ്ററുകളിലെ പ്രദര്‍ശനശേഷമാകും ഒ.ടി.ടി റിലീസ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ്-ലോകേഷ് കനകരാജ് ചിത്രത്തില്‍ '777 ചാര്‍ലി' താരം രക്ഷിത് ഷെട്ടിയും ?