Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള 16 മുതൽ

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള 16 മുതൽ
, വ്യാഴം, 14 ജൂലൈ 2022 (19:11 IST)
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ 16,17,18 തീയതികളിൽ കോഴിക്കോട് കൈരളി,ശ്രീ തിയേറ്ററുകളിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. 26മത് ഐഎഫ്എഫ്കെയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗത സംവിധായകയ്ക്കുള്ള രജതചകോരവും നേടിയ ക്ലാരസോളയാണ് ഉദ്ഘാടനചിത്രം.
 
16ന് വൈകീട്ട് ആറിന് കൈരളി തിയേറ്ററിലെ ഉദ്ഘാടനചടങ്ങിന് ശേഷമായിരിക്കും പ്രദർശനം. കഴിഞ്ഞ ഐഎഫ്എഫ്_കെയിൽ മികച്ച സംവിധായികയ്ക്കുള്ള രജതചകോരം സ്വന്തമാക്കിയ കമീല കംസ് ഔട്ട് ടുനൈറ്റ് എന്ന ചിത്രവും മേളയിലുണ്ട്. ലോകസിനിമ, ഇന്ത്യൻ സിനിമ,മലയാള സിനിമ,ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പാപ്പന്‍' റിലീസ് പ്രഖ്യാപിച്ചു, മാസ് ആകാന്‍ സുരേഷ് ഗോപി, മോഷന്‍ പോസ്റ്റര്‍