Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച് ഇറ

'ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച് ഇറ
, തിങ്കള്‍, 16 മെയ് 2022 (11:28 IST)
പിറന്നാള്‍ ദിനത്തില്‍ പിതാവ് ആമിര്‍ ഖാനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച ഇറ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു. അത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം ശക്തമായ മറുപടി നല്‍കുകയാണ് ഇറ. പിറന്നാള്‍ ദിനത്തില്‍ എടുത്ത മറ്റ് ബിക്കിനി ചിത്രങ്ങള്‍ കൂടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഇറ ഖാന്‍ സദാചാരവാദികളുടെ വായടപ്പിച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ira Khan (@khan.ira)


ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീര്‍ന്നെങ്കില്‍ ഇതു കൂടി ഇരിക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് താരപുത്രി തന്റെ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ ഏറ്റെടുത്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ira Khan (@khan.ira)


തന്റെ 25-ാം പിറന്നാളാണ് ഇറ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. സ്വിം സ്യൂട്ട് അണിഞ്ഞ് സ്വിമ്മിങ് പൂളിന് അരികില്‍ ഇരുന്നായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. ആമിര്‍ ഖാന്റെ മുന്‍ഭാര്യ റീന ദത്ത, ഫിറ്റ്‌നെസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. 
 
ഇറയുടെ സ്വിം സ്യൂട്ട് പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഒരു വരവ് കൂടി വരും, വിക്രമിന് ശേഷം സംവിധായകന്‍ ലോകേഷിനൊപ്പം ഒരു ചിത്രം കൂടി ചെയ്യാന്‍ കമല്‍ഹാസന്‍