Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഒരേ ടവർ ലൊക്കേഷനിലാണെന്ന ഒറ്റക്കാരണത്താല്‍ അയാള്‍ പ്രതിയാകുമോ ?’; ‘ഇര’യുടെ തകര്‍പ്പന്‍ ട്രെയിലർ

‘ഒരേ ടവർ ലൊക്കേഷനിലാണെന്ന ഒറ്റക്കാരണത്താല്‍ അയാള്‍ പ്രതിയാകുമോ ?’; ‘ഇര’യുടെ തകര്‍പ്പന്‍ ട്രെയിലർ
, വ്യാഴം, 25 ജനുവരി 2018 (11:33 IST)
ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ആക്ഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നതാണ്.
 
ഈ അടുത്ത കാലത്ത് സമൂഹത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പല സംഭവവികാസങ്ങളും ഈ ചിത്രത്തിലുണ്ട്.  സിനിമയുടേതായി പുറത്തുവന്ന ട്രെയിലറിലും ഇത്തരം ചില സംഭാഷണങ്ങൾ തന്നെയാണുള്ളത്. വരും ദിവസങ്ങളിൽ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചർച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. 
 
ചെയ്യാത്ത കുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ്‌ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’ യിലൂടെ പറയുന്നത്. മാത്രമല്ല തന്റേടിയായ ഒരു സ്ത്രീയുടെ പ്രതികാരവും ചിത്രത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. സൂപ്പർഹിറ്റ് ജോഡികളായ വൈശാഖും ഉദയകൃഷ്ണയുമാണ് ചിത്രം നിർമിക്കുന്നത്.
 
നവീൻ ജോണ്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ മിയ, ലെന, മറീന, നിരഞ്ജന നീരജ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, കൈലാസ്‌ എന്നിങ്ങനെയുള്ള പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. സംഗീതം ഗോപിസുന്ദർ, ചിത്രസംയോജനം ജോൺകുട്ടി. ലൈൻ പ്രൊഡ്യൂസർ വ്യാസൻ ഇടവനക്കാട്. രചന ഹരി നാരായണൻ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാഹസികതയുടെ അവസാനവാക്ക് - മോഹന്‍ലാല്‍ !