Webdunia - Bharat's app for daily news and videos

Install App

ഇരട്ട റിലീസിന് ഇനി മൂന്നുനാള്‍ കൂടി, പ്രതീക്ഷയോടെ ജോജു ആരാധകര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 31 ജനുവരി 2023 (09:01 IST)
അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും കൈകോര്‍ക്കുന്ന ജോജു ജോര്‍ജ് നായകനായെത്തുന്ന ഇരട്ട റിലീസിന് ഇനി മൂന്നുനാള്‍ കൂടി.
 
ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നോര്‍വാധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ക്കു ശേഷം രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം. മാര്‍ട്ടിന്‍ പ്രക്കാട്ട് - ജോജു ജോര്‍ജ് ഒരുമിച്ച നായാട്ടിനു ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിലും മികച്ച സംവിധായകനുള്ള അവാര്‍ഡ് നായാട്ടിന്റെ സംവിധായകര്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനായിരുന്നു.അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

എവറസ്റ്റ് കൊടുമുടിക്ക് സമീപം കണ്ടെത്തിയത് രാജവെമ്പാല അടക്കമുള്ള 10 പാമ്പുകളെ; ആഗോള താപനത്തിന്റെ പ്രത്യാഘാതമെന്ന് കാലാവസ്ഥ വിദഗ്ധര്‍

ദിയ കൃഷ്ണ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണം, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തി; അന്വേഷണം ക്ലൈമാക്‌സിലേക്ക്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

അടുത്ത ലേഖനം
Show comments