Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരാജ് വെഞ്ഞാറമ്മൂട് നായകന്‍, തീര്‍ന്നില്ല 'ഹെവന്‍' പ്രിയപ്പെട്ടതാകാന്‍ വേറെയും കാരണങ്ങളുണ്ട്, നിര്‍മ്മാതാവ് എന്‍ എം ബാദുഷ പറയുന്നു

HEAVEN |Lyrical Video| Shahabaz Aman |Anwar Ali | Gopi Sundar | Suraj Venjarammoru

കെ ആര്‍ അനൂപ്

, വെള്ളി, 17 ജൂണ്‍ 2022 (10:20 IST)
സുരാജ് വെഞ്ഞാറമൂട് പോലീസ് യൂണിഫോമില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹെവന്‍'.ഒരു മിസിങ് കേസും അതിന് പിന്നിലെ സംഭവങ്ങളുമാണ് സിനിമ പറയുന്നത്.ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ.
 
'പ്രിയ സുഹൃത്തും പ്രൊഡ. കണ്‍ട്രോളറുമായ എ.ഡി. ശ്രീകുമാര്‍ നിര്‍മിക്കുന്ന ചിത്രം, എന്റെ നാടായ അരൂരിന്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുബ്രഹ്‌മണ്യന്‍ സാര്‍ എഴുതിയ തിരക്കഥ, പ്രിയ സുഹൃത്ത് സുരാജ് വെഞ്ഞാറമ്മൂട് നായകനായ ചിത്രം, ഉണ്ണി ഗോവിന്ദ രാജ് പുതുമുഖ സംവിധായകന്‍..
ഹെവന്‍ എന്ന സിനിമയ്ക്ക് എല്ലാ വിജയാശംസകളും.ഏവരും തിയേറ്ററില്‍ തന്നെ പോയി ചിത്രം കാണുക.'-എന്‍ എം ബാദുഷ കുറിച്ചു.
 
ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിചയമില്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞയക്കുമോ? ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല; നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി മധു