Webdunia - Bharat's app for daily news and videos

Install App

Vijay Latest: 6 മണി കഴിഞ്ഞാൽ വിജയ് മദ്യപാനം തുടങ്ങുമെന്നത് സത്യമോ? രണ്ട് ഇഡ്‌ലിയിൽ കൂടുതൽ കഴിക്കാൻ പറ്റില്ലെന്ന് അന്തനൻ

നടൻ വിജയിനെക്കുറിച്ചും ചില ആരോപണങ്ങൾ വന്നു.

നിഹാരിക കെ.എസ്
തിങ്കള്‍, 30 ജൂണ്‍ 2025 (11:57 IST)
നടൻ ശ്രീകാന്ത് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന് പിന്നാലെ ലഹരിയുടെ ബന്ധപ്പെട്ട ചർച്ചകളാണ് തമിഴകത്ത് നടക്കുന്നത്. ലഹരി അഡിക്റ്റ ആയ നിരവധി താരങ്ങളുണ്ടെന്ന വാദം ശക്തമാകുന്നു. ഇതിനിടെ നടൻ വിജയിനെക്കുറിച്ചും ചില ആരോപണങ്ങൾ വന്നു. വിജയ് മദ്യപാനിയാണെന്നും ആറ് മണി കഴിഞ്ഞാൽ മദ്യപിക്കാൻ വേണ്ടി സെറ്റിൽ നിന്നും പോകുമെന്നും ട്രിച്ചി സൂര്യ ശിവ എന്ന രാഷ്ട്രീയക്കാരൻ ആരോപിച്ചിരുന്നു. 
 
ആറ് മണിക്ക് ശേഷം വിജയിനെ ഷൂട്ടിം​ഗ് സ്പോ‌ട്ടിൽ കാണില്ല, കാരണം മദ്യപിക്കാതെ വിജയ്ക്ക് നിൽക്കാൻ പറ്റില്ലെന്ന് ഇയാൾ വാദിച്ചു. ഇയാളുടെ ആരോപണത്തിനെതിരെ വിജയുടെ ആരാധകർ രംഗത്ത് വന്നു. നടൻ യഥാർത്ഥ ജീവിതത്തിൽ ഇതുവരെ മദ്യപിക്കുന്നതോ സിഗരറ്റ് വലിക്കുന്നതോ കണ്ടിട്ടില്ലെന്ന് ആരാധകർ വാദിച്ചു. ഇപ്പോഴിതാ, ട്രിച്ചി സൂര്യ ശിവയ്ക്കെതിരെ സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ.
 
ഇയാളുടെ വാദം തെറ്റാണെന്ന് അന്തനൻ പറയുന്നു. വിജയിനെക്കുറിച്ച് എപ്പോഴെങ്കിലും അങ്ങനെയാെരു പരാതി വന്നി‌ട്ടുണ്ടോ. ഒരിക്കൽ പോലും വിജയ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിട്ടില്ല. മദ്യപിച്ച് ആറാടുന്ന നടീനടൻമാരുണ്ട്. ഇന്ന് പലരും വീട്ടിൽ തന്നെ ബാർ വെച്ചു. വിജയ് ക്ലീനാണ്. മദ്യപിക്കാറില്ല. മറ്റൊന്ന് ആരോ​ഗ്യ സ്ഥിതി കാരണം വിജയ്ക്ക് മദ്യപിക്കാൻ പറ്റില്ല. ഷു​ഗറുണ്ടെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഷു​ഗർ ഒരുഘട്ടത്തിൽ കൂടുതലായിരുന്നു. ഇതോടെ ഭക്ഷണക്രമം കൊണ്ട് വന്നു. രാവിലെ രണ്ട് ഇഡ്ഡലിയിൽ കൂടുതൽ ഒന്നും കഴിക്കില്ലെന്നും അന്തനൻ പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇ​ദ്ദേഹം.
 
'അരുൺ വിജയ് പാർട്ടിക്ക് പോയി മദ്യപിച്ച് കാറോടിച്ചത് പ്രശ്നമായി. ധ്രുവ് വിക്രമിന്റെ കാർ ഒരാളെയിടിച്ചു. ആ കേസ് ഇപ്പോൾ നിലനിൽക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പിന്നീ‌ട് സംവിധായകൻ പി വാസുവിന്റെ മകനെയും നമ്മൾ കണ്ടു. ഇങ്ങനെ പല നടൻമാരുമുണ്ട്. ഒരു നടൻ മ​ദ്യപിച്ച് ഓട്ടോയിൽ കയറി. ഇത്രയും വലിയ നട‌ൻ ഓട്ടോയിൽ കയറിയതെന്തിനെന്ന് ചോദിക്കരുത്. വലിയ നടനിൽ നിന്നു ചെറിയ റോളുകളിലേക്ക് വന്ന നടനാണ്.
 
ഓട്ടോക്കാരനോ‌ട് വീ‌ട്ടിലിറക്കാൻ പറഞ്ഞു. വീ‌ട് എവിടെയാണെന്ന് ഓട്ടോക്കാരൻ ചോദിച്ചു. നീ പൊയ്ക്കോ, ഞാൻ പറയാം എന്ന് ഈ നടൻ. അങ്ങനെ മൂന്ന് മണിക്കൂർ മദ്രാസിൽ ചുറ്റിത്തിരിഞ്ഞു. സ്വന്തം വീട് ആ നടൻ മറന്നു. അത്രമാത്രം മദ്യപിച്ച നടനാണത്. ഒടുവിൽ ഓട്ടോ ഡ്രെെവർ ഇതാണ് സർ നിങ്ങളുടെ വീടെന്ന് പറഞ്ഞ് ആരുടെയോ വീ‌ടിന് മുന്നിൽ ഇറക്കി തടി തപ്പി', അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മദ്യപാന മത്സരം; കുഴഞ്ഞുവീണ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

ജപ്പാനും ഇന്ത്യയും ഒപ്പുവച്ചത് 13 സുപ്രധാന കരാറുകളില്‍; പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചു

രോഗികളെ പരിശോധിക്കുന്നതിനിടെ യുവ കാര്‍ഡിയാക് സര്‍ജന്‍ കുഴഞ്ഞുവീണു മരിച്ചു; നീണ്ട ജോലി സമയത്തെ പഴിചാരി ഡോക്ടര്‍മാര്‍

കെഎസ്ആര്‍ടിസി ഓണം സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് തുടങ്ങി, ആപ്പ് വഴി ബുക്ക് ചെയ്യാം

അമേരിക്കയുടെ വിലകളഞ്ഞു: ഇന്ത്യക്കെതിരെ ട്രംപ് കനത്ത താരിഫ് ചുമത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

അടുത്ത ലേഖനം
Show comments