'കീർത്തി ജാതിയും മതവും നോക്കില്ല, താമസിക്കാതെ അത് ബോധ്യപ്പെടും'; വിവാഹ സൂചനയോ?

നിഹാരിക കെ എസ്
ബുധന്‍, 6 നവം‌ബര്‍ 2024 (09:34 IST)
സ്‌നേഹ ബന്ധങ്ങൾക്കോ സുഹൃദ് ബന്ധങ്ങൾക്കോ നടി കീർത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ലെന്ന് സംവിധായകൻ ആലപ്പി അഷറഫ്. അത് തനിക്ക് നന്നായി അറിയാമെന്നും നിങ്ങൾക്കും താമസിയാതെ ബോധ്യപ്പെടുമെന്നും ആലപ്പി അഷറഫ് പറഞ്ഞു. ആലപ്പി അഷ്‌റഫ് നൽകുന്നത് കീർത്തി സുരേഷിന്റെ വിവാഹ സൂചന ആണോ എന്ന് ആരാധകർ. 
 
കീർത്തിയുടെ വിവാഹത്തെക്കുറിച്ചാണ് ആലപ്പി അഷറഫ് പരോക്ഷമായി സൂചിപ്പിച്ചതെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നു. വിവാഹ സൂചന അവസാന ഭാഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും ചെയ്തിട്ടുണ്ട്. ഇതോടെ, സ്വന്തം ജാതിയിൽ നിന്നോ മതത്തിൽ നിന്നോ അല്ലാത്ത ഒരാളുമായി കീർത്തി സുരേഷിന്റെ വിവാഹം അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. 
 
താൻ സിംഗിൾ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. പങ്കാളിക്കൊപ്പം സൗഹൃദമാണ് താൻ ആഗ്രഹിക്കുന്നതെന്നും കീർത്തി സുരേഷ് അഭിമുഖത്തിൽ പറഞ്ഞു. സുഹൃത്തിനൊപ്പം പങ്കുവെച്ച ഫോട്ടോ ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. കാമുകനാണെന്ന് പ്രചാരണം വന്നപ്പോൾ കീർത്തിയുടെ അച്ഛൻ സുരേഷ് കുമാർ ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലാസ്സില്‍ എത്തിയതിനു പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

അടുത്ത ലേഖനം
Show comments