Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിംഗിള്‍ അല്ല; വിവാഹ ചോദ്യങ്ങളോട് പ്രതികരിക്കാറുള്ള രീതിയെക്കുറിച്ച് കീര്‍ത്തി സുരേഷ്

Not single; Keerthy Suresh on the way she responds to marriage questions

കെ ആര്‍ അനൂപ്

, ബുധന്‍, 14 ഓഗസ്റ്റ് 2024 (09:18 IST)
തന്നോട് കല്യാണം എപ്പോഴാണെന്ന് ചോദിക്കുന്നത് പാതിയും കല്യാണം കഴിക്കാത്തവരായിരിക്കുമെന്ന് കീര്‍ത്തി സുരേഷ്. തന്നോട് ആ ചോദ്യവുമായി എത്തുന്നവരോട് കൃത്യമായ ഒരു ഉത്തരം നല്‍കാതെ ഒഴിവാക്കാറാണ് പതിവെന്ന് നടി പറഞ്ഞു. സിംഗിള്‍ ആണോ എന്ന് ചോദ്യത്തിന് നടി മറുപടി നല്‍കിയിട്ടുണ്ട്.
 
'ഞാന്‍ സിംഗിള്‍ ആണെന്നു പറഞ്ഞിട്ടില്ലല്ലോ. വ്യക്തിജീവിതത്തിലും പ്രഫഷനല്‍ ജീവിതത്തിലും ഞാന്‍ സന്തോഷവതിയാണ്. എപ്പോള്‍ കല്യാണമെന്നു ചോദിക്കുന്നവരില്‍ പാതിയും കല്യാണം കഴിക്കാത്തവരായിരിക്കും. ആ ചോദ്യത്തിന് അപ്പുറത്തേക്ക് ആരും ചിന്തിക്കാറില്ല. എന്നോടു ചോദിക്കുന്നവരോട് ഞാന്‍ അതുമിതും പറഞ്ഞ് ഒഴിവാക്കും.
 
 അടുത്ത വര്‍ഷം ഉണ്ടാകുമെന്നോ അല്ലെങ്കില്‍ അല്‍പം കഴിയട്ടെ എന്നൊക്കെയാകും മറുപടികള്‍. ആഴത്തില്‍ സ്‌നേഹിക്കുന്ന പരസ്പരം മനസിലാക്കുന്ന രണ്ടു സുഹൃത്തുക്കള്‍ എന്ന തരത്തിലാണ് ഒരു ബന്ധത്തെ ഞാന്‍ കാണുന്നത്.',-കീര്‍ത്തി സുരേഷ് പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌ട്രെസ് വന്നാല്‍ നന്നായി ഭക്ഷണം കഴിക്കും: കീര്‍ത്തി സുരേഷ്