Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Vijay

നിഹാരിക കെ.എസ്

, ബുധന്‍, 25 ജൂണ്‍ 2025 (12:34 IST)
വിജയ്-തൃഷ ബന്ധമാണ് തമിഴകത്തെ ഹോട്ട് ടോപ്പിക്. ഇരുവരും പ്രണയത്തിലാണെന്നും അല്ലെന്നുമൊക്കെ കഥകൾ പ്രചരിക്കുന്നുണ്ട്. ഗോസിപ്പുകൾ കൂടിയപ്പോഴും അതിന് ആക്കം കൂട്ടുന്ന പോസ്റ്റുകളാണ് തൃഷ പങ്കുവെച്ചത്. ആശംസ പോസ്റ്റിന് താഴെ വിജയ്-സം​ഗീത ദാമ്പത്യം തകരാൻ കാരണക്കാരിയായത് തൃഷയാണെന്ന തരത്തിലും കമന്റുകളുണ്ട്. 
 
വിജയിയുമൊത്തുള്ള പോസ്റ്റുകൾ പങ്കുവെക്കരുത് അത് നടന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് കുറിച്ചും കമന്റുകളുണ്ട്. എതിർ പാർട്ടിയുടെ ആവശ്യമില്ല തൃഷ ഒരാൾ മതി വിജയിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകാൻ എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. മുൻപും ഇത്തരം കമന്റുകൾ ഉയർന്നിട്ടുണ്ട്. എന്നാൽ, അപ്പോഴൊന്നും ഗോസിപ്പുകൾക്ക് വിശദമായ മറുപടി നൽകാൻ തൃഷ തയ്യാറായിട്ടില്ല. തൃഷ വിജയ്‌യുടെ എതിരാളികൾക്ക് അവസരങ്ങൾ ഉണ്ടാക്കി നൽകുകയാണെന്ന് ആരാധകരും വാദിക്കുന്നു.  
 
തൃഷയും വിജയിയും ഒരുമിച്ചുള്ള കപ്പിൾ ഫോട്ടോ വൈറലായതോടെ പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് നടി ഇപ്പോൾ. നമ്മൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നത് കാണുമ്പോൾ ചുറ്റുമുള്ള ദുഷിച്ച മനസുള്ളവർക്ക് അത് കൺഫ്യൂസിങാണ് എന്നായിരുന്നു തൃഷയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി. ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് ഇതെന്നാണ് നടിയുടെ ആരാധകർ പറയുന്നത്. 
 
അതേസമയം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയിക്കൊപ്പം ഭാര്യ സം​ഗീത എവിടേയും പ്രത്യക്ഷപ്പെടാറില്ല. വിദേശത്ത് മക്കൾക്കൊപ്പമാണ് ഇവർ ഏറെ നാളുകളായി താമസം. മാത്രമല്ല മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോയെന്ന സംശയം ഇപ്പോൾ പ്രേക്ഷകർക്കുണ്ട്.

കാരണം മകൻ ജെയ്സൺ സഞ്ജയ് വിജയിയുടെ ഫോട്ടോകൾ സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തു. പൊതുവെ വിജയിയുടെ പുതിയ സിനിമകളുടെ ഫസ്റ്റ്ലുക്ക് വരുമ്പോൾ സഞ്ജയ് പോസ്റ്റർ ഷെയർ ചെയ്ത് ആശംസകൾ നേരാറുണ്ട്. എന്നാൽ ഇത്തവണ ജനനായകന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ അതൊന്നും ഉണ്ടായില്ല. ഇതൊക്കെയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്